ലോക്ഡൗണിന് പിന്നാലെ അടച്ചിട്ട കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി ആരംഭിച്ചു. കാർഗോ വിമാനങ്ങളാണ് ഇവിടെ നിന്നും സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. സ്പൈസ് ജെറ്റ് കാർഗോ, ഫ്ളൈ ദുബായ്, എയർ അറേബ്യ തുടങ്ങിയ കമ്പനികളാണ് യുഎഇയിൽ നിന്ന് കരിപ്പൂരിലേക്ക് സർവ്വീസ് തുടങ്ങിയത്.
അതേസമയം സംസ്ഥാനത്തെ കോവിഡ് ഹോട്സ്പോട്ടുകളുടെ എണ്ണം കുറയുകയാണ്. സംസ്ഥാനത്ത് 88 ഹോട്ട് സ്പോട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ പാലക്കാട് നഗരസഭയെ ഹോട്സ്പോട്ടില്‍നിന്ന് ഒഴിവാക്കി. കൂടാതെ ആലപ്പുഴയില്‍ ചെങ്ങന്നൂര്‍ നഗരസഭ, മുഹമ്മ പഞ്ചായത്തുകള്‍ ഒഴിവാക്കി പകരം മുളക്കുഴ, തണ്ണൂര്‍മുക്കം പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി. വയനാട്ടില്‍ വെള്ളമുണ്ടയെ ഒഴിവാക്കി. തൃശൂരില്‍ കോടശേരി മാത്രം. കൊല്ലത്ത് മൂന്നെണ്ണം മാത്രം – കൊല്ലം കോര്പറേഷന്, നിലമേല്‍, തൃക്കരുവ. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 86 ആയി.
ലോക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളില്‍ പലതും പിന്‍വലിച്ചതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി പൊലീസും ആരോഗ്യവകുപ്പും രംഗത്തുണ്ട്. കണ്ണൂരില്‍ ഇന്നു മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കി. ജില്ലയില്‍ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സ്ഥിതി അതീവ ഗുരുതരമാണ്. അതിനാല്‍ തന്നെ കര്‍ശന നിയന്ത്രണങ്ങളാണ് കണ്ണൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും. ഇത്തരക്കാരുടെ വണ്ടികള്‍ പൊലീസ് പിടിച്ചെടുക്കും. കണ്ണൂരില്‍ മെയ് 3 വരെ ഒരു ഇളവും ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലയിലെ എല്ലാ ഗ്രാമങ്ങളും ഇന്നു മുതല്‍ അടക്കും.
English Summary: Karipur international airport was partially opened
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.