Web Desk

കൊച്ചി

June 29, 2021, 7:07 pm

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിന് അന്തര്‍ സംസ്ഥാന ബന്ധമുണ്ടന്ന് കസ്റ്റംസ്

Janayugom Online

അര്‍ജുന്‍ ആയങ്കി പ്രതിയായ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിന് അന്തര്‍ സംസ്ഥാന ബന്ധമുണ്ടന്ന് കസ്റ്റംസ്. അര്‍ജുന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് ഇക്കാര്യം പ്രത്യേക സാമ്പത്തിക കോടതിയെ അറിയിച്ചത്. സ്വര്‍ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജുനാണ്. ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് ബോധിപ്പിച്ചു. അര്‍ജുനെ ജൂലൈ ആറു വരെ കോടതി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു.

സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണി അര്‍ജുനാണെന്നതിനു ഡിജിറ്റല്‍ തെളിവുണ്ട്. സ്വര്‍ണക്കടത്തിന് എത്തിയതിന് ഡിജിറ്റല്‍ തെളിവുണ്ട്. അര്‍ജുന്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു. അര്‍ജുന്‍ സഞ്ചരിച്ച കാര്‍ ഇയാളുടെ സ്വന്തമാണ്. എന്നാല്‍, കാര്‍ രജിസ്റ്റര്‍ ചെയ്തത് ബിനാമിയായ സജേഷിന്റെ പേരിലാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്താണിത്. വിപുലമായ അന്വേഷണം വേണം. നിരവധി ചെറുപ്പക്കാര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ട്. ഷഫീക്കിന്റെ കയ്യില്‍ സ്വര്‍ണമുണ്ടെന്ന് അര്‍ജുന് അറിയാമായിരുന്നുവെന്നും കോടതിയെ കസ്റ്റംസ് അറിയിച്ചു. അതേസമയം, റമീസിനു ലഭിക്കാനുള്ള പണം ഷഫീക്കില്‍നിന്ന് തിരികെ വാങ്ങാനാണ് വിമാനത്താവളത്തില്‍ എത്തിയതെന്നാണ് അര്‍ജുന്‍ കസ്റ്റംസിന് നല്‍കിയ മൊഴി.

Eng­lish sum­ma­ry: Karipur gold scam case followup

You may also like this video: