Web Desk

കൊച്ചി

June 30, 2021, 11:04 am

കരിപ്പൂർ സ്വർണ്ണക്കടത്ത്; മുഖ്യപ്രതി സൂഫിയാൻ കീഴടങ്ങി

Janayugom Online

കരിപ്പൂർ സ്വർണ്ണക്കടത്തിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാൻ കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ എത്തി  സൂഫിയാൻ കീഴടങ്ങുകയായിരുന്നു. സൂഫിയാന്റെ കാറ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കരിപ്പൂര്‍ വഴി കടത്താന്‍ ലക്ഷ്യമിട്ട സ്വര്‍ണത്തിന് സംരക്ഷണം നല്‍കാന്‍ സൂഫിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നായിരുന്നു അറസ്റ്റിലായവരുടെ മൊഴി. രാമനാട്ടുകരയില്‍ അപകടം നടന്ന സ്ഥലത്തും സൂഫിയാന്‍ എത്തിയിരുന്നു. ഇയാളുടെ സഹോദരൻ ഫിജാസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

അതേസമയം, അര്‍ജുന്‍ ആയങ്കി പ്രതിയായ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിന് അന്തര്‍ സംസ്ഥാന ബന്ധമുണ്ടന്ന് കസ്റ്റംസ്. അര്‍ജുന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് ഇക്കാര്യം പ്രത്യേക നാമ്ബത്തിക കോടതിയെ അറിയിച്ചത്. സ്വര്‍ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജുനാണ്. ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് ബോധിപ്പിച്ചു.

അര്‍ജുനെ ജൂലൈ ആറു വരെ കോടതി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണി അര്‍ജുനാണെന്നതിനു ഡിജിറ്റല്‍ തെളിവുണ്ട്. സ്വര്‍ണക്കടത്തിന് എത്തിയതിന് ഡിജിറ്റല്‍ തെളിവുണ്ട്. അര്‍ജുന്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു. അര്‍ജുന്‍ സഞ്ചരിച്ച കാര്‍ ഇയാളുടെ സ്വന്തമാണ്. എന്നാല്‍, കാര്‍ രജിസ്റ്റര്‍ ചെയ്തത് ബിനാമിയായ സജേഷിന്റെ പേരിലാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Eng­lish sum­ma­ry; Karipur Gold smug­gling case, soofi­ayan surrendered
You may also like this video: