Web Desk

നെടുങ്കണ്ടം

July 04, 2021, 8:53 am

കരിപ്പൂർ സ്വർണക്കടത്ത്; പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

Janayugom Online

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികളായ അർജുൻ ആയങ്കി, മുഹമ്മദ്‌ ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. അർജുൻ ആയങ്കിയെ കഴിഞ്ഞ ദിവസം കണ്ണൂരിലെ വീട്ടിലും കേസിലെ പ്രതികളുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് ലാപ്ടോപ് അടക്കം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയക്കും.

അർജുൻ ആയങ്കിയുടെ ഭാര്യയെ നാളെ ചോദ്യം ചെയ്യും. കേസിൽ അർജുൻ ആയങ്കിയുടെ കസ്റ്റഡി ഈ മാസം 6 നും മുഹമ്മദ്‌ ഷഫീഖിന്റെ കസ്റ്റഡി നാളെയും അവസാനിക്കും.

Eng­lish summary:Karipur gold smug­gling followup

You may also like this video: