എന്തെന്റെ കറിവേപ്പിലേ ഇന്നുനീ പൂത്തിടുമ്പോള്‍ എന്‍ മനസ്സിലേറിടുന്നു അറിയാത്ത ഹര്‍ഷോന്മാദം
മാതളക്കനിയല്ല മാമ്പൂവുമല്ലെങ്കിലും
മനുഷ്യര്‍ ഭോജ്യത്തില്‍ നിന്നും ചവച്ചുതുപ്പുന്നെങ്കിലും
കറിവേപ്പിലേ നീഏകുന്നെന്നില്‍ അതിരക്തമാമാനന്ദം
മറുനാടനായിന്നു നീ മലയാളക്കരയിലെത്തുന്നു രാസവസ്തു പുതപ്പിച്ചും ഹാ! വിഷലേപം പുരട്ടിയും
പണ്ടുനിന്നെ പുറന്തള്ളി പാഴ് വസ്തു എന്ന കണക്കെ മര്‍ത്യര്‍
ഇന്നു നീ മധുരക്കനി ഓരോരോ അടുക്കളതോട്ടത്തിലും
അമൂല്യവസ്തുവെന്നകണക്കെ കൃഷിചെയ്തു വളര്‍ത്തുന്നു
കടിച്ചുതുപ്പീടാതെ അകത്താക്കുന്നു സര്‍വ്വതും
പ്രഥമാഷൗധമെന്ന കണക്കെ ചേര്‍ക്കുന്നു ഓരോ മരുന്നുകളിലും
ഉത്തമമാണിവയിന്ന് നാനാവിധരോഗങ്ങള്‍ക്കും
പോഷകദായിനിയാമിതില്‍ എബിസിഇ ധാതുകളും
കാത്സ്യവും പൊട്ടാസ്യവും നാരുകളും നിറയുന്നു
വിഷാംശം പുറന്തള്ളിയും പഞ്ചസാര ക്രമം ചെയ്തും വര്‍ത്തിപ്പൂ ഇവളിന്നൊരു
പ്രതിരോധ പ്രദായിനി
പണ്ടിവള്‍ അധ:കൃത ഇല്ലൊട്ടുമതിപ്പുമേ
രുചിച്ചും ചവച്ചും വെറുതെ കാര്‍ക്കിച്ചു തുപ്പിടുന്നോള്‍
മണമില്ല മധുരമില്ല കാഴ്ചയില്‍ സുന്ദരിയല്ല നാരകകുലജാതയിവള്‍
വംശമോ ആസുരവും
കാലങ്ങള്‍ പോകെ പോകെ അവളിന്നു മധുരക്കനി ഗുണമതു വര്‍ണ്ണത്തിലല്ല കര്‍മ്മത്തിലെന്നു മൊഴിയുന്നോള്‍
വര്‍ഗ്ഗ വര്‍ണ്ണ നിറവുമതേതാകിലും ജീവരസമൊന്നെന്നതാം ഗുരു വചനമുയര്‍ത്തുന്നോള്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.