ഈ വർഷത്തെ കർക്കിടക വാവ് ബലിതർപ്പണവുമായി ബന്ധപ്പെട്ട ഉന്നതതല ആലോചന യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി കർക്കിടക വാവുബലി ചടങ്ങുകൾ നടത്താത്ത സാഹചര്യത്തിലാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ യോഗം വിളിച്ചത്. സെക്രട്ടേറിയറ്റിലെ നവ കൈരളി ഹാളിൽ രാവിലെ 11 നാണ് യോഗം.
ആലുവ, തിരുവല്ലം, വർക്കല ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. തൊഴിൽമന്ത്രി വി ശിവൻ കുട്ടി, ഭക്ഷ്യമന്ത്രി ജി ആർ അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, ബെന്നി ബഹനാൻ, എംഎൽഎമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
English summary; Karkidaka Vavu: High Level Meeting
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.