Web Desk

March 14, 2020, 9:02 am

മാർച്ച്‌ 14: മഹാനായ കാറൽമാർക്സിന്റെ ചരമ വാർഷിക ദിനമാണ്‌ ഇന്ന്

Janayugom Online

ലോകം കണ്ടിട്ടുള്ള ദാർശനിക ചിന്തകന്മാരിൽ പ്രമുഖനാണ്‌ കാറൽമാർക്ക്സ്‌. അശരണർക്കും നിസ്വർക്കും ചൂഷിതർക്കും മോചനത്തിന്റെ പാത തെളിക്കുകയും അതിനുവേണ്ട സിദ്ധാന്തവും പ്രയോഗവും അവതരിപ്പിക്കുകയും ചെയ്ത മഹാനാണദ്ദേഹം. തത്വചിന്തകനും രാഷ്ട്രീയ സൈദ്ധാന്തികനും രാഷ്ട്രീയ സാമ്പത്തിക വിശാരദനും എഴുത്തുകാരനും പ്രഭാഷകനും മഹാപണ്ഡിതനും സോദ്ദേശപത്രപ്രവർത്തകനും ഒക്കെയായിരുന്ന മാർക്ക്സ്‌ പ്രായോഗിക പോരാളിയും വിപ്ലവകാരിയുമായിരുന്നു.

‘ഇതുവരെയുള്ള ദർശനങ്ങളെല്ലാം ലോകത്തെ വ്യാഖ്യാനിക്കുകയായിരുന്നു. ലോകത്തെ മാറ്റുകയാണ്‌ ഇനി നമുക്കു വേണ്ടത്‌, എന്ന ചിന്തയോടെ പ്രവർത്തനങ്ങൾക്കു തുടക്കമിട്ട അദ്ദേഹം ലോകഗതിയെയും ചരിത്രത്തെയും നിർണ്ണായകമായി ഗുണപരമായി സ്വാധീനിച്ചു. അദ്ദേഹം വിഭാവന ചെയ്ത സോഷ്യലിസം, കമ്മ്യൂണിസം എന്നീ ഭാവിസാമൂഹ്യവ്യവസ്ഥകൾക്കായുള്ള തയാറെടുപ്പുകൾ വിവിധരൂപങ്ങളിൽ ലോകമെമ്പാടും നടന്നുകൊണ്ടേയിരിക്കുന്നു. ആധുനിക മുതലാളിത്ത സമൂഹത്തിന്റെ തിക്തഫലം കണ്ടുമടുത്ത്‌ മനുഷ്യനെയും മനുഷ്യത്വത്തെയും സ്നേഹിക്കുന്നവർ മാർക്ക്സിനെയാണ്‌ തിരയുന്നത്‌.

ത്യാഗപൂർവവും മാതൃകാപരവുമായ ജീവിതം നയിച്ച കാറൽ മാർക്ക്സിന്റെ ചരമദിനമായ ഇന്ന്‌ അദ്ദേഹത്തിന്റെ സിദ്ധാന്തത്തെയും പ്രവർത്തനങ്ങളെയും ആദരവോടെ സ്മരിക്കാം. ലോകത്തിന്റെ ആവേശകരമായ വഴികാട്ടിയാണവ.

YOU MAY ALSO LIKE THIS VIDEO