May 27, 2023 Saturday

Related news

May 27, 2023
May 27, 2023
May 25, 2023
May 21, 2023
May 20, 2023
May 20, 2023
May 19, 2023
May 18, 2023
May 18, 2023
May 17, 2023

കര്‍ണ്ണാടക നിയമസഭാ തെര‍ഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
March 25, 2023 11:19 am

അടുത്തമാസനം നടക്കാനിരിക്കുന്ന കര്‍ണ്ണാടക നിയമസഭാതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു കോണ്‍ഗ്രസ് .124സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങളാണ് പുറത്തുവിട്ടത്. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വന്തം മണ്ഡലമായ മൈസൂരിലെ വരുണയില്‍ നിന്നും ജനവധി തേടും.സംസ്ഥാന പ്രസിഡന്‍റ് ഡി കെ ശിവകുമാര്‍ വീണ്ടും കനകപുരയില്‍നിന്നും മത്സരിക്കും, ജി പരമേശ്വര കൊരട്ടി​ഗരെയിൽ നിന്നു തന്നെ വീണ്ടും മത്സരിക്കും.

പ്രിയങ്ക് ഖാര്‍ഗിനെ ചിതാപൂരിലും റിസ് വാന്‍ അര്‍ഷദിനെ ശിവജി നഗറിലും ദിനേശ് ഗുന്ദു റാവുവിനെ ഗാന്ധിനഗറില്‍ നിന്നും നിയമസഭയിലെത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബിദറില്‍ നിന്ന് റഹീം ഖാനെയും ബിദര്‍ സൗത്തില്‍ നിന്ന് അശോക് ഖേരിയെയും നിര്‍ത്താനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. 

എച്ച്.എം ഗണേഷ് പ്രസാദ് ഗുണ്ടല്‍പേട്ടിലും അബ്ദുല്‍ ഖാദര്‍ അലി ഫരീദ് മാംഗ്ലൂരിലും മത്സരിക്കും.സിദ്ധരാമയ്യകോലാറിൽ മത്സരിക്കണമെന്നായിരുന്നു അദ്ദേഹം ആദ്യം താത്പര്യം പ്രകടിപ്പിച്ചത്. എന്നാൽ ഈ മണ്ഡലം സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് വരുണ മണ്ഡലത്തിൽ അദ്ദേഹത്തിന് സീറ്റ് നൽകിയത്.

Eng­lish Summary:
Kar­nata­ka Assem­bly Elec­tions; Con­gress announced the list of candidates

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.