June 26, 2022 Sunday

കർണാടകയിൽ നിന്നൊരു ഉസൈൻ ബോൾട്ട്: ചെളിയിൽ മാത്രമല്ല ട്രാക്കിലും ഓടാൻ സമ്മതമെന്ന് ഗൗഡ

By Janayugom Webdesk
February 17, 2020

കമ്പള മത്സരത്തില്‍ ചെളിക്കുണ്ടിലെ അതിവേഗതയിലൂടെ ലോക ശ്രദ്ധ നേടിയ ശ്രീനിവാസ ഗൗഡ സായ് നടത്തുന്ന ട്രയല്‍സില്‍ പങ്കെടുക്കും. ട്രയല്‍സില്‍ പങ്കെടുക്കാന്‍ ഒരു മാസത്തെ സാവകാശം ശ്രീനിവാസ ഗൗഡ തേടിയിട്ടുണ്ട്. ഇന്നലെ ട്രയല്‍സില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ ശ്രീനിവാസ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. മാര്‍ച്ച്‌ ആദ്യ വാരം വരെ കമ്പള മത്സരങ്ങളുടെ തിരക്കുള്ളതിനാലാണ് സാവാകാശം തേടിയിരിക്കുന്നത്. ചെളിയില്‍ ഓടുന്ന പോലെ ട്രാക്കില്‍ ഓടാന്‍ കഴിയുമോ എന്ന ആശങ്കയും അദേഹം പങ്കുവെച്ചിട്ടുണ്ട്. സായ് അധികൃതരുമായി വീണ്ടും സംസാരിക്കുമെന്നും ശ്രീനിവാസ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ഒരു മത്സരത്തിൽ 28 കാരനായ ശ്രീനിവാസ ഗൗഡ കാളകൾക്കൊപ്പം 142 മീറ്റർ ദൂരം 13.42 സെക്കന്റ് കൊണ്ട് ഓടിയിരുന്നു. 100 മീറ്റര്‍ മറികടക്കാൻ എടുത്തത് 9.55 സെക്കൻ്റ്.

മികവിന് കാരണം തന്റെ മിടുക്കന്മാരായ കാളകളാണെന്നാണ് ശ്രീനിവാസയുടെ അഭിപ്രായം. ദക്ഷിണ കന്നഡ ജില്ലയിലെ മൂഢബിദ്രി സ്വദേശിയാണ് ഇരുപത്തെട്ടുകാരനായ ശ്രീനിവാസ. 12 കാളപ്പൂട്ട് മത്സരങ്ങളിൽ നിന്നായി 29 മെഡലുകളാണ് ഇയാൾ സ്വന്തമാക്കിയത്. സ്‌കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ശ്രീനിവാസ ഇപ്പോൾ കെട്ടിടനിർമ്മാണ തൊഴിലാളിയാണ്. നേരത്തെ, കായിക ക്ഷമതാ പരിശോധനക്ക് പങ്കെടുക്കില്ലെന്നും ട്രാക്കിൽ ഓടാൻ വയ്യെന്നുമറിയിച്ച ഗൗഡയാണ് നിലപാട് മാറ്റി രംഗത്തെത്തിയത്. എന്നാൽ, നിരവധി കമ്പള മത്സരങ്ങളിൽ പങ്കെടുക്കേണ്ടതിനാൽ പരിശോധനക്ക് ഹാജരാവാൻ ഒരു മാസത്തെ സമയം അനുവദിക്കണമെന്ന് ഗൗഡ പറഞ്ഞു. മുഖ്യമന്ത്രി യെദിയൂരപ്പയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ അറിയിച്ചത്.

Eng­lish Sum­ma­ry: Kar­nata­ka buf­fa­lo rac­er srini­vasa gau­da ready for trails

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.