Web Desk

ബംഗളൂരു

March 06, 2021, 9:57 am

സിഡി വിവാദം; മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് ആറ് മന്ത്രിമാര്‍ കോടതിയില്‍

Janayugom Online

കര്‍ണാടകത്തിലെ സിഡി വിവാദവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് ആറ് മന്ത്രിമാര്‍ കോടതിയെ സമീപിച്ചു. ഹര്‍ജി ബംഗളൂരു കോടതി ഇന്ന് പരിഗണിക്കും.

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് 25 കാരിയായ പെണ്‍കുട്ടിയെ മന്ത്രി നിരന്തരം പീഡിപ്പിച്ചെന്നാണ് കഴിഞ്ഞ ദിവസം ബംഗളൂരു പൊലീസിന് ലഭിച്ച പരാതി. സാമൂഹ്യ പ്രവര്‍ത്തകനായ ദിനേഷ് കലഹളളി പരാതിയോടൊപ്പം മന്ത്രിയുടെയും യുവതിയുടെയും സ്വകാര്യദൃശ്യങ്ങളും ഫോണ്‍ സംഭാഷണങ്ങളും അടങ്ങിയ സിഡിയും നല്‍കിയിരുന്നു.

നിലവിൽ പുറത്തുവന്ന ദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട വാർത്തകളും പ്രസിദ്ധീകരിക്കുന്നത് വിലക്കിക്കൊണ്ട് സിവിൽ ആൻഡ് സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. 68 മാധ്യമസ്ഥാപനങ്ങൾക്കാണ് കോടതിയുടെ വിലക്ക്. രമേശ് ജർക്കിഹോളിയുടെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചായിരുന്നു നടപടി. കേസ് ഇനി പരിഗണിക്കും വരെയാണ് വാർത്തകൾ നൽകുന്നത് താത്കാലികമായി വിലക്കിയത്.

ENGLISH SUMMARY: kar­nata­ka cd con­tro­ver­sy; six min­is­ters approach court

YOU MAY ALSO LIKE THIS VIDEO