ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് കര്‍ണാടക സര്‍ക്കാറിന്റെ സര്‍ക്കുലര്‍. മംഗളൂരുവില്‍ പൗരത്വഭേദഗതിയ്‌ക്കെതിരെ നടന്ന പ്രക്ഷോഭത്തിനു തൊട്ടുമുമ്പായാണ് കര്‍ണാടക സര്‍ക്കാര്‍ ദക്ഷിണ കന്നഡയിലെ കോളേജുകള്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നിര്‍ദേശം നല്‍കിയത്. മംഗളൂരുവിൽ പൊലീസ് വെടിവയ്പിൽ കലാശിച്ച പ്രതിഷേധങ്ങൾക്കു മണിക്കൂറുകൾ മുൻപാണു സർക്കുലർ പുറപ്പെടുവിച്ചത്. അതേസമയം, മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് സർക്കുലറെന്നും അതു തയാറാക്കുമ്പോൾ ഉണ്ടായ പിശകാണു തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും കലക്ടർ സിന്ധു ബി.രൂപേഷ് പറഞ്ഞു.
you may also like this video
ഈ മാസം 19 നാണ് മംഗളൂരുവിലെ പ്രതിഷേധത്തിനിടെ 2 പേർ കൊല്ലപ്പെട്ട പൊലീസ് വെടിവയ്പുണ്ടായത്. അന്നു രാവിലെയാണ് കലക്ടർക്കുവേണ്ടി കോളജിയറ്റ് വകുപ്പ് ദക്ഷിണ കന്നഡ ജോയിന്റ് ഡയറക്ടർ സർക്കുലർ ഇറക്കിയത്. സര്‍ക്കുലറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷത്തിന്റെയും വിദ്യാര്‍ഥികളുടെയും ഭാഗത്തുനിന്ന് ഉയരുന്നത്. സര്‍ക്കുലര്‍ വിവേചനപരമാണെന്നും ഇത് കര്‍ണാടകയെക്കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്നും ഇവര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടി കമ്മീഷണറും ഉപമുഖ്യമന്ത്രിയും വിശദീകരണവുമായി രംഗത്തെത്തിയത്. പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പഠനത്തിനായി കേരളത്തില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികളാണ് മംഗളൂരുവില്‍ ഉള്ളത്. മംഗളൂരു നഗരത്തിലെ ഒരു ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികളില്‍ 15–20 ശതമാനം കേരളത്തില്‍ നിന്നുള്ളവരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.