May 28, 2023 Sunday

Related news

May 28, 2023
May 28, 2023
May 27, 2023
May 26, 2023
May 26, 2023
May 25, 2023
May 20, 2023
May 16, 2023
May 16, 2023
May 16, 2023

പാതിവെന്ത നിലയില്‍ യുവതിയുടെ മൃതദേഹം; നരബലിയെന്ന് പൊലീസ്

Janayugom Webdesk
ബംഗളൂരു
March 22, 2023 11:05 am

കര്‍ണാടകയില്‍ പാതിവെന്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. നിധിക്ക് വേണ്ടി യുവതിയെ ബലി നല്‍കിയതാകാം എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊപ്പല്‍ ജില്ലയിലെ ഗബ്ബൂര്‍ ഗ്രാമത്തിലാണ് സംഭവം. 26കാരിയായ നേത്രാവതിയാണ് മരിച്ചത്. വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നര വയസുള്ള കുട്ടിയുടെ അമ്മയാണ് നേത്രാവതി.

ആത്മഹത്യാ സാധ്യത തള്ളിക്കളഞ്ഞ പൊലീസ്, കൊലപാതകമാണ് എന്ന കണക്കുകൂട്ടലിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് മന്ത്രവാദത്തിന് ഉപയോഗിച്ച സാധനസാമഗ്രികള്‍ കണ്ടെത്തിയിട്ടുണ്ട്. പൗര്‍ണമി നാളില്‍ അക്രമികള്‍ യുവതിയെ ബലി നല്‍കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. അന്വേഷണം ആരംഭിച്ച കൊപ്പല്‍ റൂറല്‍ പൊലീസ് യുവതിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയെടുത്തു.

Eng­lish Sum­ma­ry : Kar­nata­ka Cops Recov­er Half-Burnt Body Of Woman, Human Sac­ri­fice Suspected
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.