പ്രീ എല്‍കെജി മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈൻ ക്ലാസ്സ് വേണ്ടെന്ന് വെച്ച് കര്‍ണ്ണാടക. നേരത്തെ അഞ്ചാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈൻ ക്ലാസ്സ് വേണ്ടെന്ന് വെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇത് ഏഴാം ക്ലാസ്സ് വരെ ആക്കിയത്. ഓണ്‍ലൈന്‍ പഠനത്തിന് സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഒരുപോലെ സൗകര്യം ഇല്ലാതായതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്.
ഡി ഡി ചന്ദന വഴി ക്ലാസുകള്‍ നല്‍കുന്നതിനെ കുറിച്ചു ആലോചിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മുന്‍പ് റെക്കോര്‍ഡ് ചെയ്ത ക്ലാസുകള്‍ കുട്ടികള്‍ക്ക് കാണാം.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.