Janayugom Online
Bengaluru: Congress MLAs shout slogans and demand to adjourned the assembly session for the day at Vidhana Soudha in Bengaluru, Monday, July 22, 2019. (PTI Photo/Shailendra Bhojak)(PTI7_22_2019_000207B)

കര്‍ണാടക ; സ്പീക്കര്‍ മുമ്പാകെ നേരിട്ട്ഹാജരാകുന്നതിന് ഒരു മാസത്തെ സമയം ചോദിച്ച് 13 പേര്‍, രണ്ടുപേര്‍ സുപ്രിംകോടതിയില്‍

Web Desk
Posted on July 23, 2019, 12:13 pm

ബംഗളൂരു: അയോഗ്യത നടപടിയുടെ ഭാഗമായി കര്‍ണാടക സ്പീക്കര്‍ മുമ്പാകെ നേരിട്ട്ഹാജരാകുന്നതിന് സമയം നീട്ടി നല്‍കണമെന്ന വിമത എം.എല്‍.എമാരുടെ ആവശ്യം കോടതി തീരുമാനിക്കുമെന്ന് സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ .

ഹാജരാകുന്നതിന് ഒരു മാസത്തെ സമയം വേണമെന്ന് എം.എല്‍.എമാര്‍ സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിമത എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് കത്ത് അയച്ചു.രാജിവെച്ച വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ജെഡിഎസും ആണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇടപെടലാവശ്യപ്പെട്ട് രണ്ട് വിമത എംഎല്‍എ മാര്‍ സുപ്രിം കോടതിയിലെത്തിയിട്ടുണ്ട്.

കത്തയച്ച സാഹചര്യത്തില്‍ അയോഗ്യത നടപടികളില്‍ വാദം കേള്‍ക്കാന്‍ 11 മണിക്ക് സ്പീക്കര്‍ മുമ്പാകെ വിമത എം.എല്‍.എമാര്‍ ഹാജരായില്ല. അതേസമയം, രാജിവെച്ച 15 എം.എല്‍.എമാരുടെ കാര്യത്തില്‍ വിപ്പ് ബാധകമാവുമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയിട്ടുണ്ട്.

സുപ്രീംകോടതിയിലുള്ള ഹരജികളില്‍ തീരുമാനമറിഞ്ഞ ശേഷം ബുധനാഴ്ച വോട്ടെടുപ്പ് നടത്താമെന്നാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞ ദിവസം സ്പീക്കറെ അറിയിച്ചത്. ഈ നിര്‍ദേശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സ്പീക്കര്‍, വിശ്വാസ വോട്ടെടുപ്പിന് തീയതിയും സമയവും നിശ്ചയിച്ച് തിങ്കളാഴ്ച രാത്രി 12 ഓടെ സഭ പിരിഞ്ഞതായി അറിയിച്ചു.