പൗരത്വ നിയമം; തടങ്കൽ കേന്ദ്രങ്ങൾ ഒരുക്കി കർണാടക സർക്കാർ

Web Desk
Posted on December 25, 2019, 10:34 am

ബാംഗ്ലൂർ: പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാകുന്നവർക്ക് തടങ്കൽ കേന്ദ്രങ്ങൾ ഒരുക്കി കർണാടക സർക്കാർ. കർണാടകയിലെ സൊണ്ടിക്കൊപ്പയിൽ ആദ്യ തടങ്കൽ കേന്ദ്രം ജനുവരി ഒന്നിന് പ്രവർത്തനം ആരംഭിക്കും. 35 കേന്ദ്രങ്ങൾ സമാനമായ രീതിയിൽ ഇനിയും കർണാടകയിൽ നിർമ്മിക്കുമെന്നാണ് സർക്കാർ കോടതിയിൽ നൽകിയിരിക്കുന്ന വിവരം. സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലുണ്ടായിരുന്ന കെട്ടിടമാണ് ജയിൽ സമാനമായി രൂപന്തരം പ്രാപിച്ചത്.

ബാംഗ്ലൂർ നഗരത്തിൽ നിന്ന് 42 കിലോമീറ്റർ മാറിയാണ് കർണാടകയിലെ ആദ്യ തടങ്കൽ കേന്ദ്രം നിർമിക്കുന്നത്. ഉയരം കൂടിയ ചുറ്റുമതിൽ, ബലമേറിയ മുള്ളുകമ്പി, രണ്ട് വാച്ച് ടവറുകൾ, അടുക്കളയും കുളിമുറിയുമുള്ള 15 മുറികൾ. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദേശം അനുസരിച്ച് ജനുവരിക്ക് മുൻപ് അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനുള്ള തടങ്കൽ കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കണമെന്നാണ്. കർണാടകയിൽ യെഡിയൂരപ്പ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം തടങ്കൽ കേന്ദ്രങ്ങളുടെ നിർമ്മാണം വേഗത്തിലാക്കിയെന്നാണ് റിപ്പോർട്ടുകൾ.

‘you may also like this video’