തലപ്പാടി അതിർത്തി തുറക്കുന്ന ഉത്തരവ് കര്‍ണ്ണാടക പുറത്തിറക്കി. ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്കായി അതിര്‍ത്തി തുറന്നു കൊടുക്കാമെന്ന് കര്‍ണ്ണാടകം സമ്മതിച്ചതോടെ കേരളവും കര്‍ണ്ണാടകവും തമ്മില്‍ നിലനിന്ന തര്‍ക്കത്തിന് അവസാനമായി. ഇരു സംസ്ഥാനങ്ങഴും തമ്മില്‍ നിലനിന്ന തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി തീര്‍പ്പാക്കി.
കേരള-കര്‍ണ്ണാടക അതിര്‍ത്തി ജില്ലയായ കാസര്‍ഗോഡു നിന്നുള്ള രോഗികള്‍ക്ക് അതിര്‍ത്തി ഉപരോധിച്ച് ചികിത്സ നിഷേധിച്ച കര്‍ണ്ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ സംസ്താന സര്‍ക്കാര്‍ കേരളാ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചികിത്സ തേടുന്ന രോഗികള്‍ക്കായി അതിര്‍ത്തി തുറന്നു കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെയാണ് കര്‍ണ്ണാടകം സുപ്രീം കോടതിയെ സമീപിച്ചത്.
കേസില്‍ പ്രാധമിക വാദം കേട്ട സുപ്രീം കോടതി രണ്ടു സംസ്ഥാനങ്ങളും ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചു. മദ്ധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍ കേന്ദ്രത്തിനു കോടതി നിര്‍ദ്ദേശം നല്കി. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഓപ്രില്‍ മൂന്നിന് കേസ് പരിഗണിച്ച് ഈ നിര്‍ദ്ദേശം മു്നനോട്ടു വെച്ചത്. കേസില്‍ തിടുക്കം കാട്ടേണ്ടതില്ലെന്നും ബഞ്ച് വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായം ഉണ്ടായത്. കേരളം മുന്നോട്ടു വച്ച ചരക്കു നീക്കം ആവശ്യം നിഷേധിച്ച കര്‍ണ്ണാടക അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗികള്‍ക്കായി പാല്പാടി അതിര്‍ത്തി തുറന്നു നല്‍കാമെന്ന് സമ്മതിച്ചു. കേരളത്തില്‍ കൊറോണ വ്യാപകമായ പശ്ചാത്തലത്തിലാണ് രോഗവ്യാപനം നടയാനുദ്ദേശിച്ച് അതിര്‍ത്തി അടച്ചതെന്നായിരുന്നു കര്‍ണ്ണാടകത്തിന്റെ വാദം.
ഇരു സംസ്ഥാനങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തര്‍ക്ക പരിഹാരത്തിനുള്ള തീരുമാനമായെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ബഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച ബഞ്ച് ഇതോടെ കേസ് തീര്‍പ്പാക്കി.
updating…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.