കോടതി മുറിയിലെ ‘മൈ ലോർഡ്’ എന്ന സംബോധന ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് കർണാടക ഹൈക്കോടതി വനിതാ ജഡ്ജി ജ്യോതി മുലിമണി. പകരം ‘മാഡം’ എന്ന് സംബോധന ചെയ്യാനാണ് അവർ അഭിഭാഷകരോട് അഭ്യർത്ഥിച്ചത്.
കേസ് ലിസ്റ്റിനൊപ്പം പ്രത്യേക കുറിപ്പ് നൽകിയാണ് ജഡ്ജി അഭ്യർത്ഥന നടത്തിയത്. നേരത്തെ ജസ്റ്റിസ് കൃഷ്ണ ഭട്ടും ലോർഡ് എന്നതിന് പകരം സർ എന്ന് അഭിസംബോധന ചെയ്യാൻ അഭിഭാഷകരോട് അഭ്യർത്ഥിച്ചിരുന്നു.
മൈ ലോർഡ് എന്നോ ലോർഡ്ഷിപ് എന്നോ സംബോധന ചെയ്യുന്നത് ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഇണങ്ങുന്നതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
english summary;Karnataka High Court women judge Jyoti Mulimani has asked the court to remove the address ‘My Lord’
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.