കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ആവര്‍ത്തിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം കാസര്‍കോടും സമീപ പ്രദേശങ്ങളിലും കോവിഡ് 19 വ്യാപനം ഭയപ്പെടുത്തുന്നതാണ്. ഇതിനെക്കുറിച്ച് കേരളസര്‍ക്കാരിനും അറിയാവുന്നതാണ്. അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുമെന്നുമാണ് കർണാടകയുടെ വാദം.
മലയാളികൾക്ക് ദക്ഷിണകന്നഡ ജില്ലയിലെ ആശുപത്രികളിൽ ഏർപ്പെടുത്തിയ വിലക്ക് ഇന്നലെ കര്‍ണാടക പിന്‍വലിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവിറക്കിയത്. കൊവിഡ് 19 നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഉത്തരവെന്നായിരുന്നു വിശദീകരണം. കാസർകോട് ജില്ലയിലും കേരളത്തിലും കൊവിഡ് വ്യാപിച്ചെന്നായിരുന്നു കാരണമായി പറഞ്ഞത്. വ്യാപക വിമർശനം ഉയരുകയും മനുഷ്യാവകാശ ലംഘനമായി ചർച്ചയാവുകയും ചെയ്തതോടയാണ് ഉത്തരവ് പിൻവലിക്കാൻ സർക്കാർ തയ്യാറായത്. എന്നാൽ കേരളത്തിൽ നിന്നുള്ള ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്കും ആളുകൾക്കും ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
English Summary: karnataka- kerala border will not open said Yediyurappa
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.