അനുയായിയുടെ മുഖത്തടിച്ച് സിദ്ധരാമയ്യ

Web Desk
Posted on September 04, 2019, 12:34 pm

ബംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ തന്റെ അനുയായിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

മൈസൂരു വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം മടങ്ങിപ്പോകുമ്പോള്‍ സിദ്ധരാമയ്യ അനുയായിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോണ്‍ഗ്രസ് നേതാവ് ഡി ശിവകുമാറിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു മാധ്യമങ്ങളെ കണ്ടത്.

തിരിച്ചുപോകുന്നതിനിടെ, സിദ്ധരാമയ്യയും അനുയായിയും പരസ്പരം സംസാരിക്കുന്നു.അനുയായിയുടെ വാക്കുകളില്‍ കുപിതനായ സിദ്ധരാമയ്യ, അദ്ദേഹത്തിന്റെ മുഖത്തടിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. ശേഷം അനുയായിയെ തളളി ഇരുവരും മുന്നോട്ടുപോകുന്നതും കാണാം.