September 28, 2022 Wednesday

Related news

September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022
August 23, 2022
August 23, 2022

കോവി‍ഡ്; കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാറിന് വിദഗ്ധരുടെ നിര്‍ദേശം

Janayugom Webdesk
July 10, 2020 6:25 pm

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാറിന് വിദഗ്ധരുടെ നിര്‍ദേശം. രോഗ വ്യാപനം രൂക്ഷമായി തുടരുന്ന ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് വി‍ദഗ്ധരുടെ നിര്‍ദേശം. ടെെംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പേര്‍ട്ട് ചെയ്തത്.

കാസര്‍ഗോട്, കണ്ണൂര്‍ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക‍‍്ഡൗണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതിലൂടെ 94 ശതമാനം രോഗവ്യാപനം തടയാല്‍ കഴിഞ്ഞു. സാമൂഹിക വ്യപന ഭീഷണി നിലനില്‍ക്കുന്ന തിരുവനന്തപുരത്തും ഇത് നടപ്പാക്കി വരുകയാണ്.

കര്‍ണാടകയില്‍ രോഗവ്യാപനം കൂടുതല്‍ ഉള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാല്‍ ആലോച്ചിക്കുന്നുണ്ടെന്ന് കോവിഡ് ഓപ്പറേഷല്‍ നോടല്‍ ഓഫീസറായ ‍ഡോ. സി എന്‍ മഞ്ജുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്‍ര്‍സ്റ്റേറ്റ്, ഇന്‍ര്‍ഡിസ്ട്രിക്ട് ഗതാഗതം നിരോധിക്കാനും കുടിയേറ്റ തൊഴിലാളികളുടെ വരവ് പരിശോധിക്കാനും സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു. സാമ്പത്തിക, വ്യവസായ, നിര്‍മ്മാണ മേഖലകളെ ബാധിക്കാതെ തന്നെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉപയോഗിച്ച് രോഗ വ്യാപനം തടയാന്‍ സാധിക്കും.

കര്‍ണാടകയില്‍ ഇതുവരെ 31,105 പേര്‍ക്കാണ് രോഗം ബാധിച്ചത്. 12,833 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 17,786 പേര്‍ ചികിത്സയിലുണ്ട്. 486 പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള സംസ്ഥാനങ്ങളില്‍ രാജ്യത്ത് ആറാം സ്ഥാനത്താണ് കര്‍ണാടക

Eng­lish sum­ma­ry: Kar­nata­ka may opt Ker­ala mod­el to pre­vent covid

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.