September 26, 2022 Monday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

‘ദൈവത്തിന് മാത്രമേ ഇനി രക്ഷിക്കാന്‍ സാധിക്കൂ’: കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് കര്‍ണാടക മന്ത്രി

Janayugom Webdesk
ബംഗ്ലരു
July 16, 2020 5:38 pm

സംസ്ഥാനത്ത് ദിനം പ്രതി കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യമായതിനാല്‍ കര്‍ണാടകയെ രക്ഷിക്കാന്‍ ഇനി ദൈവത്തിന് മാത്രമേ സാധിക്കുവെന്ന് ആരോഗ്യ മന്ത്രി ബി ശ്രീരാമലു. കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന അനിയന്ത്രിത വര്‍ധനവിന്റെ സാഹചര്യത്തിലാണ് ആശങ്കാകുലമായ പ്രതികരണം. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 50000 ആകുകയും മരണം 920 കടക്കുകയും ചെയ്തു.

ബംഗളൂരുവില്‍ സ്ഥിതി ദിനം തോറും വഷളാക്കുകയാണ്. 1975 കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ബംഗ്ലരൂവില്‍ പ്രതിദിന രോഗ വ്യാപനം കൂടുതലാണ്. അടുത്ത രണ്ടു മാസത്തിനുളളില്‍ അപകടകരമായ നിലയിലേക്ക് കോവിഡ് ഉയരുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ഇതുപോലെ കൂടുകയാണെങ്കില്‍ സെപ്റ്റംബര്‍ ഒന്നോടെ രോഗ ബാധിതരുയെ എണ്ണം 35 ലക്ഷമാകുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠന റിപ്പോര്‍ട്ട്. ഈ സമയത്ത് രാജ്യത്തെ കോവിഡ് മരണങ്ങള്‍ 1.4 ലക്ഷമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ENGLISH SUMMARY: KARNATAKA MINISTER ON COVID CASES

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.