20 April 2024, Saturday

രോഗികളെ അതിർത്തിയിൽ തടയരുതെന്ന് ഹൈക്കോടതി: അതിര്‍ത്തിയില്‍ യാത്രാനിയന്ത്രണത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് കര്‍ണാടക

Janayugom Webdesk
കൊച്ചി
August 17, 2021 5:56 pm

കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ യാത്രാനിയന്ത്രണത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് കര്‍ണ്ണാടക. കര്‍ണ്ണാടക ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അതുകൊണ്ട് യാതൊരു ഇളവും നല്‍കാനാവില്ലെന്നും കര്‍ണാടക കേരള ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, ചികിത്സാ ആവശ്യങ്ങള്‍ പോലുള്ള അടിയന്തരഘട്ടങ്ങളില്‍ ഇളവ് അനുവദിച്ചൂകൂടെ എന്ന് ഹൈക്കോടതി ആരാഞ്ഞെങ്കിലും അതിനും തയ്യാറില്ലെന്നാണ് കര്‍ണാടകയുടെ നിലപാട്. എന്നാല്‍ രോഗികളെ അതിര്‍ത്തിയില്‍ തടയരുതെന്ന് കര്‍ണ്ണാടക സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കെ ആര്‍ ജയാനന്ദ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതുസംബന്ധിച്ച വിശദമായ വാദം ഈ മാസം 25 ന് വീണ്ടും കോടതി പരിഗണിക്കും.

Eng­lish sum­ma­ry: Kar­nata­ka: Pas­sen­gers should not be barred from cross­ing the bor­der: Karnataka

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.