Web Desk

ബെംഗളൂരു

August 26, 2020, 7:08 pm

കോളജുകള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടപടി തുടങ്ങി; ഡിഗ്രി ക്ളാസുകള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍

Janayugom Online

കോവിഡിനെ തുടര്‍ന്ന് അടച്ച കോളജുകള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടപടി തുടങ്ങി. സംസ്ഥാനത്തെ കോളജുകളില്‍ ഓണ്‍ലെെന്‍ ഡിഗ്രി ക്ളാസുകള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുടങ്ങുമെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരയണന്‍ അറിയിച്ചു.

കോ‍ജുകളില്‍ നേരിട്ടുള്ള ക്ളാസുകള്‍ ഒക്ടോബറില്‍ ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം വന്നാലുടന്‍ അന്തിമ തീരുമാനം ഉണ്ടാകും. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷകളും നടത്തും. സുരക്ഷ ഉറപ്പാക്കി അധ്യയനം ആരംഭിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി മന്ത്രി വ്യക്തമാക്കി.

അതേസമയം, കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുന്നു. ഇതുവരെ 2,91,826 പേര്‍ക്കാണ് കോവിഡ് ബാധിത്. 4958 പേര്‍ മരിച്ചു. 2,04,439 പേര്‍ രോഗമുക്തി നേടി.

Eng­lish sum­ma­ry: Kar­nata­ka plans to open colleges
You may also like this video: