കാസര്‍കോടുനിന്നെത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ച് കര്‍ണാടക.ഒന്നര മണിക്കൂര്‍ കാത്തിരുന്നിട്ടും ഡോക്ടര്‍ പരിശോധിച്ചില്ല. മെഡിക്കല്‍ സംഘം അനുമതി നല്കി കടത്തിവിട്ട രോഗിക്കാണ് ആശുപത്രി അധികൃതര്‍ പരിശോധിക്കാന്‍ കൂട്ടാക്കാത്തിനെ തുടര്‍ന്ന് മടങ്ങേണ്ടി വന്നത്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ആദ്യമായി കേരളത്തില്‍ നിന്നും രോഗിയെ കര്‍ണാടക ഇന്ന് ഉച്ചയോടെ പ്രവേശിപ്പിച്ചിരുന്നു. കാസര്‍കോട് സ്വദേശി തസ്ലീമയെയാണ് തലപ്പാടി അതിര്‍ത്തി വഴി മംഗലാപുരത്തേയ്ക്ക് പോകാന്‍ അനുവദിച്ചത്. കേരളത്തിലെയും കര്‍ണാടകയിലെയും മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് രോഗിയെ ചികിത്സയ്ക്കായി കടത്തിവിട്ടത്. തലയില്‍ രക്തം കട്ടപിടിക്കുന്നതാണ് അസുഖം. എന്നാല്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഇവരെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. തുടര്‍ന്ന് രോഗി മടങ്ങുകയായിരുന്നു.
കോവിഡ് ബാധിതരല്ലെന്നു തെളിയിക്കുന്ന രോഖകള്ക്കൊപ്പം 10 നിബന്ധനകള്‍കൂടി പാലിക്കുന്നവര്‍ക്കാണ് കര്‍ണാടകയിലേക്ക് പ്രവേശനാനുമതി. രോഗികള്‍ക്ക് വേണ്ട ചികിത്സ കണ്ണൂരും കാസര്‍കോടും ലഭിക്കുന്നില്ലെന്ന മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രേഖയും മംഗളുരുവില്‍ നേരത്തെ ചികിത്സ തേടിയിരുന്നു എന്ന രേഖകളും അസുഖബാധിതര്‍ ഹാജരാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ എല്ലാ രേഖകളും തയ്യാറാക്കി പരിശോധനയ്ക്ക് എത്തിയാലും കേരളത്തില്‍ നിന്നെത്തുന്ന രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാത്ത അവസ്ഥയാണ്.
English Summary: karnataka refused treatment to patient from kasargod
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.