കോവിഡ് ബാധിച്ച് കർണാടകയിൽ ഒരു മരണം കൂടി. ദുബായിൽ നിന്ന് ഡൽഹി വഴി നാട്ടിലെത്തിയ അറുപത്തിയഞ്ച് വയസുകാരനാണ് മരിച്ചത്. ഇയാൾ കർണാടകത്തിലെ തുമകൂരു സ്വദേശിയാണ്. ഇതോടെ കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മാർച്ച് 24നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലേക്ക് ഇയാൾ ട്രെയിൻ വഴിയാണ് യാത്ര ചെയ്തത്. കൂടെ ട്രെയിനിൽ സഞ്ചരിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. സംസ്ഥാനത്ത് ഇന്ന് 7 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 31,000 പേരാണ് കർണാടകത്തിൽ ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുന്നത്.
രാജ്യത്ത് 724 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 17 പേര് മരിച്ചു. 66 പേര്‍ക്ക് രോഗം മാറിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോക് ഡൗണിന്റെ നാലാംദിനവും രാജ്യം ഏറെക്കുറെ നിശ്ചലമാണ്. രാജ്യത്ത് ഇതുവരെ സാമൂഹിക വ്യാപനമുണ്ടായിട്ടില്ലന്നും അത്തരത്തിൽ കനത്ത ജാഗ്രതയോടെ മുന്നോട്ട് പോകാൻ ശ്രമിക്കുകയുമാണ് രാജ്യമെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി.
English Summary: Karnataka report new covid death
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.