കേരളത്തിലേയ്ക്കുള്ള അതിര്‍ത്തിയായ മാക്കൂട്ടം ചുരം റോഡ് മണ്ണിട്ട് അടച്ച സംഭവത്തില്‍ അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണ്ണാടകം. മാക്കൂട്ടം ചുരം വഴി കേരളത്തിലേക്കുള്ള ചരക്ക് നീക്കം പൂര്‍ണ്ണമായും നിലച്ച മട്ടാണ്. ഇതോടെ കണ്ണൂര്‍ ജില്ലയിലേക്കുള്ള ചരക്ക് നീക്കം നിലച്ചിരിക്കുകയാണ്. കാസര്‍കോട് കൂട്ടുപുഴയില്‍ കേരളാ അതിര്‍ത്തിയിലേക്ക് കടന്നാണ് കര്‍ണാടക മണ്ണിട്ടിട്ടുള്ളത്.
കേരളത്തിലേക്കുള്ള പച്ചക്കറിയുമായി എത്തിയ 80 ലോറികളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. അവശ്യ സാധനങ്ങൾ ശേഖരിക്കാൻ പാസുമായി കര്‍ണാടക അതിര്‍ത്തി കടന്ന് പോയ വാഹനങ്ങളാണ് തിരിച്ച് വരാൻ കഴിയാതെ അതിര്‍ത്തിയിൽ കുടുങ്ങിപ്പോയത്. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ കിട്ടുന്നില്ലെന്ന് ലോറി തൊഴിലാളികള്‍ പറയുന്നു.
അതേസമയം, ചരക്ക് നീക്കം സുഗമമാക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. തൊഴിലാളികളടക്കമുള്ള ജനങ്ങളുടെ പോക്കുവരവ് നിയന്ത്രിക്കാനാണ് അതിര്‍ത്തി മണ്ണിട്ട് അടച്ചതെന്നാണ് കര്‍ണ്ണാടക നല്കുന്ന വിശദീകരണം.
English Summary: Karnataka says border will be not opened.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.