June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ കുട്ടികളുടെ നാടകം: രാജ്യദ്രോഹ കേസെടുത്ത് പൊലീസ്

By Janayugom Webdesk
January 28, 2020

പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്കൂളിൽ നാടകം അവതരിപ്പിച്ചതിന് വടക്കൻ കർണാടകയിലെ സ്കൂൾ അടച്ചുപൂട്ടി സീൽ ചെയ്തു. കർണാടകയിലെ ബിദാർ ജില്ലയിലെ ഷാപൂർ ഗേറ്റിലുള്ള സ്കൂളാണ് സീൽ ചെയ്തത്. നാടക അവതരണവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനും സ്കൂൾ മാനേജ്മെന്റിനും എതിരെ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ന്യൂ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സെ​ക്ഷ​ന്‍ 124എ, 504, 505(2), 153​എ, 34 എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ജനുവരി 21 ന് സ്കൂൾ വാർഷികദിനത്തിലായിരുന്നു പൗരത്വ നിയമ ഭേതഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചത്. പ്രധാനമന്ത്രിയെ അടക്കം വിമർശിക്കുന്ന രീതിയിൽ നാടകം അവതരിപ്പിച്ചത് അഞ്ച്, ആറ് ക്ലാസ്സുകളിലെ വിദ്യാർത്ഥികളാണ്. നാ​ട​ക​ത്തി​ന്റെ ഉ​ള്ള​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ​യോ മാ​നേ​ജ്മെ​ന്റോ വി​ദ്യാ​ർ​ഥി​ക​ളോ​ടു യാ​തൊ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ല. കു​ട്ടി​ക​ൾ അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നാ​ട​കം ക​ളി​ച്ച​തെ​ന്നു​മാ​ണ് മാ​നേ​ജ്മെ​ന്റിന്റെ വിശദീകരണം.

വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകനായ മുഹമ്മദ് യുസഫ് റഹീം എന്നയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ നീലേഷ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. തിങ്കളാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി സ്കൂൾ കൺട്രോൾ റൂം സീൽ ചെയ്തിരുന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല്, അ​ഞ്ച് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ പുറത്തുവിട്ടിട്ടുണ്ട്.

പൊലീസ് നടപടിക്കെതിരെ സ്കൂൾ മാനേജ്‌മെന്റ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വിദ്യാർത്ഥികളെയും സ്കൂൾ ജീവനക്കാരെയും കഴിഞ്ഞ മൂന്നു ദിവസമായി പൊലീസ് മാനസികമായി ഉപദ്രവിക്കുകയാണെന്ന് ഷാ​ഹീ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ തൗ​സീ​ഫ് മ​ഡി​കെ​രി പറഞ്ഞു.

Eng­lish sum­ma­ry: Kar­nata­ka School Booked for Sedi­tion for Stag­ing Anti-CAA Play

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.