കര്‍ണാടക വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു

Web Desk
Posted on November 13, 2019, 11:01 am

യൂഡൽഹി: കർണാടകയിൽ 17 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. അതേസമയം അയോഗ്യരാക്കിയവർക്ക് അടുത്ത ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് കോടതി പറഞ്ഞു.

കേസിൽ 17 എംഎൽഎമാരും നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി വിമർശിച്ചു. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഭരണഘടനാപരമായ ബാധ്യതയുണ്ട്, ധാർമികതയുണ്ട് കോടതി പറഞ്ഞു.

കോൺഗ്രസ് ജെഡിഎസ് എം എൽ എ മാരെയാണ് അയോഗ്യരാക്കിയത്.  അയോഗ്യരാക്കിയ എം എൽ എ മാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം.