25 April 2024, Thursday

Related news

April 18, 2024
April 7, 2024
March 17, 2024
March 16, 2024
March 5, 2024
February 18, 2024
February 11, 2024
February 8, 2024
February 6, 2024
January 31, 2024

കർണാടകയിൽ പള്ളികളുടെയും മിഷനറിമാരുടെയും കണക്കെടുക്കുന്നു

Janayugom Webdesk
ബംഗളുരു
October 17, 2021 8:25 pm

കർണാടകയിൽ നിർബന്ധിത മതപരിവർത്തനം പരിശോധിക്കാനെന്ന പേരില്‍ സംസ്ഥാനത്തെ പള്ളികളെയും മിഷനറിമാരെയും കുറിച്ചുള്ള റിപ്പോർട്ട് നൽകാൻ പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതി ആവശ്യപ്പെട്ടു. ഇത് ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യം വച്ചുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് നേതാക്കളും ക്രിസ്ത്യന്‍ മതമേധാവികളും ആരോപിച്ചു.മതപരിവർത്തന നിരോധന നിയമം കർണാടകയിൽ നിലവില്‍വരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയിട്ടുണ്ട്. പിന്നാലെയാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാരും സമാന നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. ബിജെപി ഭരിക്കുന്ന കർണാടകയിൽ അടുത്തിടെ ക്രിസ്ത്യൻ ആരാധനാലങ്ങൾക്കെതിരെ ഒട്ടേറെ ആക്രമണങ്ങൾ നടന്നിരുന്നു.

ബിജെപി എംഎൽഎയായ ഗൂലിഹട്ടി ശേഖർ തന്റെ അമ്മയെ ക്രിസ്തുമതത്തിലേക്ക് ബലപ്രയോഗത്തിലൂടെ പരിവർത്തനം ചെയ്തതായി നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. പ്രാര്‍ത്ഥനാഹാളുകളും ബൈബിള്‍ സൊസൈറ്റികളും മതപരിവര്‍ത്തന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നു എന്നും എംഎല്‍എ ആരോപിച്ചു. മതപരിവര്‍ത്തനം സംബന്ധിച്ച് 36 പരാതികളില്‍ നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് കര്‍ണാടക പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

നിയമസഭാ സമിതിയിലെ കോൺഗ്രസ് അംഗങ്ങൾ ബിജെപിയുടെ നീക്കത്തെ എതിർത്തു. സമൂഹത്തെ ധ്രുവീകരിക്കാനാണ് മതപരിവര്‍ത്തന വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് കോൺഗ്രസ് നേതാവ് പി ആർ രമേശ് പറഞ്ഞു.
മതപരിവര്‍ത്തനം കണ്ടെത്തിയാല്‍ ഇതിന് നേതൃത്വം നല്‍കുന്ന പുരോഹിതര്‍ക്കെതിരെ നടപടിയുണ്ടാകും. സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയതിനു ശേഷം സമിതിക്ക് മുന്‍പില്‍ വയ്ക്കുകയും തുടര്‍ന്ന് നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്യും. 

Eng­lish Sum­ma­ry : kar­nata­ka to take num­bers of church­es and missionaries 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.