എച്ച്ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു

Web Desk
Posted on July 18, 2019, 12:41 pm

ബംഗളൂരു. കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു. വിമതരടക്കം 21എംഎല്‍എമാര്‍ സഭയില്‍ എത്തിയിട്ടില്ല.
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഭരണകക്ഷിക്കെതിരെ ഉന്നയിക്കുന്നത് എച്ച്ഡി കുമാരസ്വാമി പറഞ്ഞു . സുപ്രിംകോടതി ഉത്തരവ് ചര്‍ച്ച ചെയ്യുന്നില്ല, ബിജെപി നേതാവ് വോട്ടിംങിന് ധൃതികൂട്ടുന്നതെന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. എല്ലാ എംഎല്‍എമാര്‍ക്കും സമയം നല്‍കി ചര്‍ച്ച നീട്ടാനാണ് നീക്കമെന്ന് ഊഹമുണ്ട്. വിസ്വാസവോട്ടെടുപ്പിന് മുമ്പ് ഇത്രസിമയത്തിനകം ചര്‍ച്ച തീര്‍ക്കണമെന്നില്ല. ചര്‍ച്ച അടുത്താഴ്ചവരെ നീളാന്‍പോലും സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വോട്ടെടുപ്പ് ഇന്നു തന്നെ നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി ലസ്പീക്കറെ കണ്ടിട്ടുണ്ട്.
വിപ്പ് നല്‍കിയിട്ടും സഭാനടപടിയില്‍ പങ്കെടുക്കുന്നത് എംഎല്‍എമാരുടെ താല്‍പര്യമാണെന്ന് സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിമതര്‍ വിട്ടുനില്‍ക്കുകയാണ്. ബിഎസ്പി എംഎല്‍എ എന്‍ മഹേഷും എത്തിയിട്ടില്ല. വിമതര്‍ വിപ്പ് ലംഘിച്ചാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാണെന്നാണ് കോമ്#ഗ്രസ് നിലപാട്. സ,ുപ്രിംകോടതി വിദിയെ വളച്ചൊടിക്കലാണ് ബിജെപി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ്‌നേതാവ് ഡികെ ശിവകുമാര്‍ പറഞ്ഞു.