Web Desk

ചണ്ഡിഗഢ്

June 14, 2021, 9:42 pm

വംശഹത്യ പരാമര്‍ശം നടത്തിയ കര്‍ണി സേന തലവന്‍ ബിജെപി വക്താവ്

Janayugom Online

മുസ്‌ലിങ്ങൾക്കെതിരെ വംശഹത്യ പരാമര്‍ശം നടത്തുകയും ജിമ്മിലെ പരിശീലകനായിരുന്ന 27കാരനായ ആസിഫ് ഖാന്‍ എന്ന യുവാവിനെ തല്ലികൊന്നതിനെ ന്യായീകരിക്കുകയും ചെയ്ത കര്‍ണി സേന തലവന്‍ സൂരജ്പാല്‍ സിങ് അമ്മുവിനെ ഹരിയാനയില്‍ ബിജെപി പാര്‍ട്ടി വക്താവായി നിയമിച്ചു.

വിവിധ വ്യക്തികള്‍ക്കും സമുദായങ്ങള്‍ക്കുമെതിരേ, വിദ്വേഷ പ്രചരണം നടത്തുന്നതിൽ കുപ്രസിദ്ധി നേടിയ ആളാണ് സൂരജ്പാല്‍.

‘പദ്മാവതി’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടി ദീപിക പദുക്കോണിന്റെ തലയെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇയാള്‍ക്ക് മാധ്യമ ശ്രദ്ധ ലഭിക്കുന്നത്.

അടുത്തിടെ, ഹരിയാനയിലെ നുഹ് ജില്ലയിലെ ഖലീല്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ജിം പരിശീലകരായ ആസിഫ് ഖാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ സംഘപരിവാർ പ്രവർത്തകരെ പിന്തുണച്ച് നടന്ന മഹാപഞ്ചായത്തില്‍ സംസാരിച്ച ഇയാള്‍ മുസ്‌ലിങ്ങളെ കൊല്ലുന്നതിനെ ന്യായീകരിച്ചിരുന്നു.

 

Sum­ma­ry: Karni Sena chief who made ref­er­ence to geno­cide is BJP spokesperson

You may like this video also