KASARAGOD BUREAU

കാസര്‍കോട്

October 27, 2020, 7:04 pm

വി വി രാഘവന്‍ അനുസ്‌മരണം; കൃഷിഭവന്‌ മുന്നില്‍ കിസാന്‍സഭ കര്‍ഷക കൂട്ടായ്‌മ സംഘടിപ്പിച്ചു

Janayugom Online

മുന്‍ കൃഷി മന്ത്രി വി വി രാഘവന്‍ ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി അഖിലേന്ത്യാ കിസാന്‍സഭ നേതൃത്വത്തില്‍ ജില്ലയിലെ കൃഷിഭവനുകള്‍ക്ക്‌ മുന്നില്‍ കര്‍ഷക കൂട്ടായ്‌മ നടത്തി. നീലേശ്വരം കൃഷിഭവന്‌ മുമ്പില്‍ നടത്തിയ കര്‍ഷക കൂട്ടായ്‌മ അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ പ്രസിഡന്റ്‌ എം.അസിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. പരങ്ങേന്‍ ഭരതന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ.തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി പി.വിജയകുമാര്‍, മഹിളാസംഘം ജില്ലാ സെക്രട്ടറി പി. ഭാര്‍ഗവി, ലോക്കല്‍ സെക്രട്ടറി സി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. സി.ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട്‌ കൃഷിഭവന്‌ മുന്നില്‍ കിസാന്‍സഭ ജില്ലാ സെക്രട്ടറി ബങ്കളം. പി. കുഞ്ഞികൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.സി കെ. ബാബുരാജ്‌ അധ്യക്ഷത വഹിച്ചു. എന്‍ നാരായണന്‍ സ്വാഗതം പറഞ്ഞു. ചെമ്മനാട്‌ കൃഷി ഭവന്‌ മുന്നില്‍ സി പി ഐ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. എം കൃഷ്‌ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സിപിഐ തെക്കില്‍ ലോക്കല്‍ സെക്രട്ടറി കെ നാരായണന്‍, ഇ കൃഷ്‌ണന്‍ മഞ്ചങ്കാല്‍ എന്നിവര്‍ സംസാരിച്ചു. ബി പി അഗ്ഗിത്തായ സ്വാഗതം പറഞ്ഞു.

 

നീലേശ്വരം കൃഷിഭവന്‌ മുമ്പില്‍ കര്‍ഷക കൂട്ടായ്‌മ അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ പ്രസിഡന്റ്‌ എം.അസിനാര്‍ ഉദ്‌ഘാടനം ചെയ്യുന്നു

ബളാലില്‍ കിസാന്‍സഭ ജില്ലാ ജോ. സെക്രട്ടറി കെ പി സഹദേവന്‍ ഉദ്‌ഘാടനം ചെയ്‌തു. ഷാജന്‍ പൈഞോട്‌ അധ്യക്ഷത വഹിച്ചു. ജോസ്‌ കെ യു സ്വാഗതം പറഞ്ഞു. കുറ്റിക്കോലില്‍ കിസാന്‍സഭ ജില്ലാ ജോ.സെക്രട്ടറി എം ഗംഗാധരന്‍ ഉദ്‌ഘാടനം ചെയ്‌തു. എം ഉമ്മര്‍ അധ്യക്ഷത വഹിച്ചു. എ ഗോപാലകൃഷ്‌ണന്‍, എം ബാബു, ബേബി സി നായര്‍ എന്നിവര്‍ സംസാരിച്ചു. കെ തമ്പാന്‍ സ്വാഗതം പറഞ്ഞു. കാറഡുക്ക കൃഷിഭവനു മുന്നില്‍ കിസാന്‍ സഭ ജില്ലാ ട്രഷറര്‍ എം.കൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. സി.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സി പി ഐ മുള്ളേരിയ ലോക്കല്‍ സെക്രട്ടറി സനോജ്‌ കാടകം സംസാരിച്ചു. സോമശേഖരന്‍ സ്വാഗതം പറഞ്ഞു.

ചെമ്മനാട്‌ കൃഷി ഭവന്‌ മുന്നില്‍ സി പി ഐ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യുന്നു

കയ്യൂര്‍ ചീമേനിയില്‍ കിസാന്‍ സഭ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ കെ.വി.ജനാര്‍ദ്ദനന്‍ ഉദ്‌ഘാടനം ചെയ്‌തു. പി.വി.ഗോപാലകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിച്ചു.കെ.വി.ബാബു സ്വാഗതം പറഞ്ഞു. വെസ്റ്റ്‌ എളേരിയില്‍ സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം കെ എസ്‌ കുര്യാക്കോസ്‌ ഉദ്‌ഘാടനം ചെയ്‌തു. എം വി കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. പി കെ മോഹനന്‍ സ്വാഗതം പറഞ്ഞു. രാജപുരം കൃഷിഭവന്‌ മുന്നില്‍ സംഘടിപ്പിച്ച കര്‍ഷക സദസ്സ്‌ സി പിഐ കള്ളാര്‍ ലോക്കല്‍ സെക്രട്ടറി രത്‌നാകരന്‍ നമ്പ്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഒ ജെ രാജു, എം. രഞ്‌ജിത്ത്‌ നമ്പ്യാര്‍, ഹമീദ്‌ അയ്യന്‍കാവ്‌, മാത്യൂ കുരുവിള തുടങ്ങിയവര്‍ സംസാരിച്ചു.ബേളൂര്‍ കൃഷിഭവന്‌ മുന്നില്‍ സി പി ഐ ജില്ലാ കൗണ്‍സിലംഗം സുനില്‍മാടക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. ടി കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ടി കെ രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

ചെറുവത്തൂര്‍ കൃഷിഭവന്‌ മുന്നില്‍ സി പി ഐ ജില്ലാ കൗണ്‍സിലംഗം എ.അമ്പൂഞ്ഞി ഉദ്‌ഘാടനം ചെയ്‌തു. കെ.വി.ശശി അദ്ധ്യക്ഷത വഹിച്ചു.വി വി.ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. പടന്നയില്‍ കിസാന്‍സഭ ജില്ലാ കമ്മറ്റിയംഗം പി.പി.നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു.ടി.വി ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി.ഗോപാലന്‍ സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂരില്‍ സി പി ഐ ലോക്കല്‍ സെക്രട്ടറി എം.ഗംഗാധരന്‍ ഉദ്‌ഘാടനം ചെയ്‌തു. പി.പി.ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. പരങ്ങേന്‍ സദാനന്ദന്‍ സ്വാഗതം പറഞ്ഞു ചോയ്യങ്കോട്‌ കൃഷിഭവനില്‍ സി പി ഐ വെള്ളരിക്കുണ്ട്‌ മണ്‌ഡലം സെക്രട്ടറി എം കുമാരന്‍ മുന്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. ഭരതന്‍ കരപ്പാത്ത്‌ അധ്യക്ഷത വഹിച്ചു. സി നാരായണന്‍ സ്വാഗതം പറഞ്ഞു. പനത്തടിയില്‍ ബി മോഹനചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പ്രതാപന്‍ സ്വാഗതം പറഞ്ഞു.