കോവിഡ് 19 ബാധ തടയുന്നതിന്റെ ഭാഗമായി ഇന്ത്യാ പാക് അതിര്‍ത്തിയിലുള്ള കര്‍ത്താര്‍പൂര്‍ ഇടനാഴി അടച്ചു. ഇന്ന് അര്‍ധരാത്രി മുതലാണ് ഇടനാഴി അടച്ചത്. സിഖ് ആരാധനാലയമായ കര്‍ത്താര്‍പൂര്‍ സാഹിബിലേക്കുളള പാതയാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുളള യാത്ര അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പഞ്ചാബിലെ ഗുര്‍ദാസ്പുരിലുള്ള ദേര ബാബ നാനാക്കില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ പാകിസ്താനിലെ നരോവല്‍ ജില്ലയിലെ കര്‍താര്‍പുരിലെ ഗുരുദ്വാരവരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകന്‍ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് ദര്‍ബാര്‍ സാഹിബിലാണ്.
സിഖ് മതസ്ഥാപകന്‍ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് ദര്‍ബാര്‍ സാഹിബിലാണ്.
അതേസമയം ഇറാനില്‍ കുടുങ്ങിയ 236 ഇന്ത്യക്കാരെ ഇന്ന് രാവിലെ ജയ്‌സാല്‍മീറിലെത്തിച്ചു. ഇവരെ ജയ്‌സാല്‍മീര്‍ സൈനികാശുപത്രിയിലാക്കി. പാകിസ്ഥാനില്‍ ഇതുവരെ 28 പേര്‍ക്കാണ് കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.