24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 2, 2025
April 1, 2025
March 26, 2025
March 18, 2025
March 17, 2025
March 15, 2025
February 26, 2025
February 8, 2025
February 6, 2025
February 3, 2025

കാർത്തിക് സുബ്ബരാജിന്റെ ബാനറിൽ ‘പെരുസ്’ മാർച്ച് 21 മുതൽ റിലീസിനെത്തുന്നു! കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഐഎംപി ഫിലിംസ്

Janayugom Webdesk
March 17, 2025 1:10 pm

കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ ‘പെരുസ്’ മാർച്ച് 21 മുതൽ റിലീസിനെത്തുന്നു. ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം ഐഎംപി ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. എസ് കാർത്തികേയൻ, ഹർമൺ ബവേജ, ഹിരണ്യ പെരേര എന്നിവരാണ് നിർമ്മാതാക്കൾ. ശശി നാ​ഗയാണ് സഹനിർമ്മാതാവ്.

വൈഭവ്, സുനിൽ, നിഹാരിക, ബാല ശരവണൻ, വിടിവി ഗണേഷ്, ചാന്ദിനി, കരുണാകരൻ എന്നിവർക്കൊപ്പം ഒരു കൂട്ടം ഹാസ്യനടന്മാരാണ് ചിത്രത്തിനായ് അണിനിരന്നിരിക്കുന്നത്. അഡൾട്ട് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീലങ്കൻ ചിത്രം ‘ടെൻടി​ഗോ‘യുടെ തമിഴ് റീമേക്കാണിത്.

ഛായാ​ഗ്രഹണം: സത്യ തിലകം, സം​ഗീതം: അരുൺ രാജ്, ബാ​ഗ്രൗണ്ട് സ്കോർ: സുന്ദരമൂർത്തി കെ എസ്, ചിത്രസംയോജനം: സൂര്യ കുമാര​ഗുരു, കലാസംവിധാനം: സുനിൽ വില്ലുവമം​ഗലത്ത്, അഡീഷണൽ സ്ക്രീൻ പ്ലേ&ഡയലോ​ഗ്: ബാലാജി ജയരാമൻ, ലിറിക്സ്: അരുൺ ഭാരതി, ബാലാജി ജയരാമൻ, അസോസിയേറ്റ് ഡയറക്ടർ: എ ആർ വെങ്കട്ട് രാഘവൻ, സൗണ്ട് ഡിസൈൻ: തപസ് നായക്, ഡിഐ: ബീ സ്റ്റുഡിയോ, വി എഫ് എക്സ്: ഹോകസ് പോകസ്, കോസ്റ്റ്യം ഡിസൈനർ: നൗഷാദ് അഹമ്മദ്, മേക്കപ്പ്: വിനോദ്, പബ്ലിസിറ്റി ഡിസൈൻസ്: രഞ്ജിൻ കൃഷ്ണൻ, സ്റ്റിൽസ്: ടി ജി ദിലീപ് കുമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.