നടി കാർത്തികയുടെ മകന്റെ വിവാഹത്തിന് സിനിമയിൽ നിന്ന് സ്‌പെഷ്യൽ അതിഥികളായി എത്തിയത് രണ്ട് പേർ

Web Desk
Posted on January 17, 2020, 11:36 am

ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും അധികം ആരാധകരുള്ള ഒരു താരമായിരുന്നു കാർത്തിക. ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ കാർത്തിക വിവാഹത്തോടെ സിനിമയിൽ നിന്ന് അവധി എടുക്കുകയായിരുന്നു. പിന്നീട് അധികമായി താരത്തെ പൊതു ഇടങ്ങളിലൊന്നും കണ്ടിരുന്നില്ല. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയോ മറ്റോ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയും ലഭിച്ചിരുന്നു. ഇപ്പോഴിതാ കാർത്തികയുടെ മകൻ വിവാഹിതനായിരിക്കുകയാണ്. കാർത്തികയുടെ മകൻ വിഷ്ണു താലി ചാർത്തിയത് പൂജയ്ക്കാണ്. വിവാഹത്തിൽ പങ്കെടുത്ത വിശേഷങ്ങൾ പങ്കു വച്ചത് നടൻ വിനീതാണ്. വിനീത് ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് ഫേസ്‌ബുക്കിൽ ഇങ്ങനെ എഴുതി…

Had a won­der­ful time at the dream wed­ding of Vish­nu and Poo­ja 🌹🤴🏻👸🏻🌹 my dear friend and col­league Karthika’s ( Sunan­da) son. As always Karthi­ka was look­ing a class apart in ele­gance and beau­ty. 👸🏻My prayers and best wish­es to the adorable cou­ple . Awe­some sad­hya. Real­ly sump­tu­ous 👍💐

സിനിമയിൽ നിന്ന് വിനീതിനെ കൂടാതെ സുരേഷ്‌ഗോപിയും കുടുംബവും വിവാഹത്തിന് എത്തിയിരുന്നു. ആ ചിത്രങ്ങളും വിനീത് പങ്കു വച്ചിട്ടുണ്ട്.