കരുനാഗപ്പള്ളിയിൽ മകൻ അച്ഛനെ കഴുത്ത് ഞെരിച്ചു കൊന്നു

Web Desk

കരുനാഗപ്പള്ളി

Posted on June 24, 2020, 2:18 pm

മകൻ അച്ഛനെ കഴുത്ത് ഞെരിച്ചു കൊന്നു. കരുനാഗപ്പള്ളിയിൽ ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം നടന്നത്.
ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിയും കരുനാഗപ്പള്ളി അന്തലത് ഐറ്റിസി യുടെ അടുത്ത് വാടകയ്ക്ക് താമസിക്കുന്നതുമായ പണ്ടാരതുരുത്ത് വിശ്വവിലാസത്തിൽ വിശ്വനന്ദനാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മകനായ നന്ദൻ എന്ന വിമലിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. അച്ഛനും മകനും മാത്രമാണ് ഇവിടെ താമസം. തേപ്പുപെട്ടിയുടെ വയർ കഴുത്തിൽ കുരുക്കിയാണ് കൊലപ്പെടുത്തിയതെന്ന് കരുതുന്നു. വീട്ടുവഴക്കിനെ തുടർന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

you may also like this video