സംസ്കാരം മറീന ബീച്ചിൽ, വൈകിട്ട് 4 മണിക്കെന്നു സൂചന

Web Desk
Posted on August 08, 2018, 10:47 am

ചെന്നെ. കരുണാനിധിയുടെ സംസ്‌കാരം മറീനാ ബീച്ചില്‍ തന്നെ നടത്താൻ മദ്രാസ് ഹൈ കോടതി അനുമതി നൽകി.
മറീനാ ബീച്ചില്‍ പ്രമുഖരുടെ സംസ്‌കാരം നടത്തുന്നതിനെതിരെ കോടതിയില്‍ നിലനിന്ന അഞ്ചു ഹര്‍ജികള്‍ ചൂണ്ടിക്കാട്ടി ഗിണ്ടിയില്‍ ഗാന്ധിസ്മാരകത്തോട് ചേര്‍ന്ന് രണ്ട് ഏക്കര്‍ സ്ഥലം കരുണാനിധിയുടെ സ്മാരകത്തിനായി അനുവദിച്ചു കൊണ്ട്‌ഇന്നലെ വൈകുന്നേരം തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു .  കഴിഞ്ഞരാത്രി മണിക്കൂറുകള്‍ നീണ്ട വാദം  സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചോദിച്ചതോടെ തീരുമാനം രാവിലേക്കുവയ്ക്കുകയായിരുന്നു. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മനസിലാക്കി രാത്രിതന്നെ എതിരായ നാലുഹര്‍ജികളും പിന്‍വലിച്ചിരുന്നു. ഇന്ന് രാവിലെ ട്രാഫിക് രാമസ്വാമിയുടെ  ഹര്‍ജികൂടി പിന്‍വലിച്ചതോടെ ഈ ന്യായവാദം നിലനില്‍ക്കാത്തതായി. തീരസംരക്ഷണനിയമം അനുസരിച്ചാണ് തീരത്ത് സംസ്‌കാരം പാടില്ലെന്ന നിലപാട് അധികൃതര്‍ സ്വീകരിച്ചിരുന്നത്. അണ്ണാദുരൈ,എംജിആര്‍,ജയലളിത എന്നിവരുടെയെല്ലാം മൃതദേഹങ്ങള്‍ സംസ്‌കരിച്ച മറീനാ ബീച്ചില്‍ കരുണാനിധിക്കും ഇടം അനുവദിക്കണണെന്നാവശ്യപ്പെട്ടാണ് ഡിഎംകെ ഹര്‍ജിനല്‍കിയത്.

നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ല്‍ ശ​ക്ത​മാ​യ സു​ര​ക്ഷ ഏർപ്പെടുത്തി. പ്ര​ധാ​ന​മ​ന്ത്രി​യു​ള്‍​പ്പെ​ടെ ദേ​ശീ​യ നേ​താ​ക്ക​ളും മു​ഖ്യ​മ​ന്ത്രി​മാ​രും രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ന്‍ ചെ​ന്നൈ​യി​ലേ​ക്ക് എ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്താ​കെ 1.20 ല​ക്ഷം പോ​ലീ​സു​കാ​രെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ന്‍​ഡ്, റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍ തു​ട​ങ്ങി പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍‌ ക​ര്‍‌​ശ​ന സു​ര​ക്ഷ​യാ​യി​രി​ക്കും ഉ​ണ്ടാ​യി​രി​ക്കു​ക​യെ​ന്ന് ഡി​ജി​പി അ​റി​യി​ച്ചു. ചെ​ന്നൈ​യി​ല്‍ 22,000 പോ​ലീ​സു​കാ​രാ​ണ് സു​ര​ക്ഷ​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കൂ​ടു​ത​ലാ​യി 10,000 പോ​ലീ​സു​കാ​രെ​ക്കൂ​ടി ന​ഗ​ര​ത്തി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

മ​റ്റ് ന​ഗ​ര​ങ്ങ​ളി​ല്‍​നി​ന്നാ​യി 20 ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ധി​ക​മാ​യി എ​ത്തി​യാ​ണ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. പോ​ലീ​സി​നെ കൂ​ടാ​തെ അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ത്തി​ന്‍റെ 12 ക​മ്ബ​നി​യും ന​ഗ​ര​ത്തി​ലു​ണ്ട്.