Web Desk

തൃശൂര്‍

July 30, 2021, 10:22 am

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അഡ്മിനിസ്ട്രേറ്ററെ മാറ്റി, ഉത്തരവ് പുറത്തിറങ്ങി

Janayugom Online

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ  എം സി അജിതിനെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് മാറ്റി. മൂന്നം​ഗ സമിതിക്കാണ് പകരം ചുമതല. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഭരണം കൂടുതൽ കാര്യക്ഷമമായി നടത്താനാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു.

ആറ് ദിവസം മുമ്പാണ് ബാങ്ക് തട്ടിപ്പു കേസിൽ മുഖ്യപ്രതികളായ നാല് പേർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ മാനേജർ ബിജു കരീം, അക്കൗണ്ടന്റ് സി കെ ജിൽസ്, കമ്മിഷൻ ഏജന്റ് ബിജോയ് എന്നിവരെയാണ് അയ്യന്തോളിലെ ഫ്ളാറ്റിൽനിന്നു ക്രൈംബ്രാഞ്ച് പിടികൂടിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, പിപിഇ കിറ്റ് ധരിപ്പിച്ചാണ് നാലു പേരെയും കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

Eng­lish sum­ma­ry: karu­van­nur bank fraud case followup
You may also like this video: