കേരള പി എസ് സി നാളെ നടത്താൻ പോകുന്ന കെ എ എസ് ഒന്നാം ഘട്ട പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയും നടക്കുന്ന പരീക്ഷയിൽ 400,014 പേരാണ് എഴുതുന്നത്. രാവിലെ നടക്കുന്ന പരീക്ഷയിൽ എഴുതാത്തവരെ തുടർന്നുള്ള പരീക്ഷയിൽ പങ്കെടുപ്പിക്കില്ല. ഉദ്യോഗാർഥികൾ പരീക്ഷ തുടങ്ങുന്നതിന് 15 മിനിറ്റ് മുൻപ് ഹാളിലേക്കു പ്രവേശിപിപ്പിക്കും. പരീക്ഷ ഹാളിലേക്ക് വൈകി എത്തുന്നവരെ പ്രവേശിപ്പിക്കില്ല. അപേക്ഷയിൽ ആവശ്യപെട്ട ഉദ്യോഗാർഥികൾക്ക് തമിഴ്, കന്നട കോദ്യകടലാസുകൾ ലഭിക്കും.
മൊബൈൽ ഫോൺ, വാച്ച്, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ നിരോധിച്ചിരിക്കുകയാണ്. ചെറിയ ക്രമക്കേടു പോലും കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്നതിനാൽ ഉദ്യോഗാർഥികൾ ജാഗ്രത പുലർത്തണം. പരീക്ഷാ ഹാളിൽ വാച്ച് നിരോധിച്ചതിനാൽ ഉദ്യോഗാർഥികൾ സമയമറിയാൻ പരീക്ഷാ കേന്ദ്രത്തിലെ ബെൽ ശ്രദ്ധിക്കണം. പരീക്ഷ തുടങ്ങുന്നതിനു മുൻപു മുതൽ അവസാനിക്കുന്നതു വരെ ഏഴ് തവണയാണു ബെല്ലടിക്കുക. വേനൽക്കാലമായതിനാൽ ഹാളിൽ ശുദ്ധജലം ലഭ്യമാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.
ENGLISH SUMMARY: KAS exam candidtes should follow these rules
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.