കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസിലേക്ക് (കെ.എ.എസ്) പിഎസ് സി നടത്തുന്ന പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 ന് നടക്കും. 4,01,379 പേര് പരീക്ഷ എഴുതാന്‍ പി.എസ്സിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ഫെബ്രുവരി ഏഴ് മുതല്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ നടക്കുന്നത്. ഏതാണ്ട് രണ്ടായിരത്തോളം പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നത്. പി.എസ്.സി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പരീക്ഷ ഡ്യൂട്ടിയ്ക്ക് ഹാജരാകണമെന്നാണ് നിര്‍ദേശം.
പരീക്ഷ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്ന പി.എസ്.സി ഉദ്യോഗസ്ഥര്‍ക്ക് പി.എസ്.സി ആസ്ഥാനത്ത് പരിശീലനം നല്കി. പരീക്ഷ കേന്ദ്രങ്ങളില്‍ ചീഫ് സൂപ്രണ്ടുമാരായി നിയോഗിക്കുന്ന പ്രധാന അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നീ അധ്യാപകര്‍ക്ക് അടുത്ത മാസം മൂന്ന്, നാല് തീയതികളില്‍ പി.എസ്.സിയുടെ ജില്ലാ ആസ്ഥാനങ്ങളില്‍ വച്ച് പരിശീലനം നല്‍കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.