KASARAGOD BUREAU

കാസര്‍കോട്‌

October 26, 2020, 7:01 pm

കാസര്‍കോട്‌ ജില്ലയില്‍ 64 പേര്‍ക്ക്‌ കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു

Janayugom Online

കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ കുറവ്‌

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ ജില്ലയില്‍ കോവിഡ്‌ സ്ഥിരീകിച്ചവരുടെ എണ്ണത്തില്‍ കുറവ്‌. ഇന്ന്‌ ജില്ലയില്‍ 64 പേര്‍ക്കാണ്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌. സമ്പര്‍ക്കത്തിലൂടെ 60 പേര്‍ക്കും ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത്‌ നിന്നെത്തിയ മൂന്ന്‌ പേര്‍ക്കുമാണ്‌ കോവിഡ്‌ പോസിറ്റീവായത്‌. ചികിത്സയിലുണ്ടായിരുന്ന 202 പേര്‍ക്ക്‌ കോവിഡ്‌ നെഗറ്റീവായെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ്‌ പറഞ്ഞു.
അജാനൂര്‍-ആറ്‌, ചെമ്മനാട്‌-ഒന്ന്‌, ചെങ്കള-രണ്ട്‌, ചെറുവത്തൂര്‍-ആറ്‌, കാഞ്ഞങ്ങാട്‌-ഏഴ്‌, കാറഡുക്ക‑ഒന്ന്‌, കാസര്‍കോട്‌-നാല്‌, കയ്യൂര്‍ ചീമേനി-രണ്ട്‌, കിനാനൂര്‍ കരിന്തളം-രണ്ട്‌, കുമ്പള-രണ്ട്‌, മധൂര്‍-രണ്ട്‌, മടിക്കൈ-നാല്‌, മംഗല്‍പാടി-മൂന്ന്‌, മൊഗ്രാല്‍പുത്തൂര്‍-മൂന്ന്‌, നീലേശ്വരം-ഏഴ്‌, പടന്ന‑ഒന്ന്‌, പള്ളിക്കര-രണ്ട്‌, പുല്ലൂര്‍ പെരിയ‑ആറ്‌, വെസ്റ്റ്‌ എളേരി-മൂന്ന്‌, എന്നിങ്ങനെയാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്‌.
അജാനൂര്‍-10, ചെമ്മനാട്‌-14, ബദിയഡുക്ക‑11, പള്ളിക്കര-14, കുമ്പള-15, കാഞ്ഞങ്ങാട്‌-12, മധൂര്‍-11,ഉദുമ‑12 , ബളാല്‍-അഞ്ച്‌, ബേഡഡുക്ക‑അഞ്ച്‌, ചെങ്കള-ഒമ്പത്‌, ചെറുവത്തൂര്‍-നാല്‌, ദേലംപാടി-എട്ട്‌, എന്‍മകജെ-ഒന്ന്‌, കള്ളാര്‍-ഏട്ട്‌, കാറഡുക്ക‑ഒന്ന്‌, കാസര്‍കോട്‌-ഏഴ്‌, കയ്യൂര്‍ ചീമേനി-മൂന്ന്‌, കിനാനൂര്‍ കരിന്തളം-മൂന്ന്‌, കോടോംബേളൂര്‍-അഞ്ച്‌, കുറ്റിക്കോല്‍-മൂന്ന്‌, മംഗല്‍പാടി-ഒമ്പത്‌, മൊഗ്രാല്‍പുത്തൂര്‍-രണ്ട്‌, മുളിയാര്‍-നാല്‌, നീലേശ്വരം-എട്ട്‌, പനത്തടി-ഒന്ന്‌, പിലിക്കോട്‌-നാല്‌, പുല്ലൂര്‍ പെരിയ‑ഏഴ്‌, തൃക്കരിപ്പൂര്‍-മൂന്ന്‌, വലിയപറമ്പ‑ഒന്ന്‌, വെസ്റ്റ്‌ എളേരി-രണ്ട്‌, എന്നിങ്ങനെയാണ്‌ ഇന്ന്‌ രോഗം ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്‌. വീടുകളില്‍ 4227 പേരും സ്ഥാപനങ്ങളില്‍ 753 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്‌ 4980 പേരാണ്‌. പുതിയതായി 301 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 187 സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്ക്‌ അയച്ചു. ഇതോടെ ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 124443 ആയി. 224 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്‌. 291 പേര്‍ നിരീക്ഷണ കാലയളവ്‌ പൂര്‍ത്തിയാക്കി. 137 പേരെ ആശുപത്രികളിലും കോവിഡ്‌ കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ്‌ കെയര്‍ സെന്ററുകളില്‍ നിന്നും 342 പേരെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. 17896 പേര്‍ക്കാണ്‌ ജില്ലയില്‍ ഇതുവരെ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതില്‍ 956 പേര്‍ വിദേശത്ത്‌ നിന്നെത്തിയവരും 721 പേര്‍ ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയവരും 16219 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയിമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 15673 പേര്‍ക്ക്‌ ഇതുവരെ കോവിഡ്‌ നെഗറ്റീവായി. കോവിഡ്‌ ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം 174 ആണ്‌.