24 April 2024, Wednesday

Related news

April 24, 2024
April 23, 2024
April 23, 2024
April 22, 2024
April 21, 2024
April 20, 2024
April 20, 2024
April 20, 2024
April 19, 2024
April 19, 2024

കാസര്‍ഗോഡ് ദേശീയ പാത വികസനത്തിനിടെ മേല്‍പ്പാലം തകര്‍ന്ന് അപകടം

Janayugom Webdesk
പെരിയ(കാസര്‍ഗോഡ്)
October 29, 2022 8:29 am

ദേശീയപാത വികസനത്തിന്റെ ഭാഗമായി കാസര്‍ഗോഡ്-കാഞ്ഞങ്ങാട് പാതയിലെ പെരിയ ടൗണില്‍ നിര്‍മിക്കുന്ന മേല്‍പാലം കോണ്‍ക്രീറ്റിംഗിനിടെ തകര്‍ന്നുവീണു. അപകടത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് കോണ്‍ക്രീറ്റ് ഉണങ്ങിയിട്ടുണ്ടായിരുന്നില്ല. കോണ്‍ക്രീറ്റിന് താങ്ങായി ഉപയോഗിക്കുന്ന ഇരുമ്പുപൈപ്പുകള്‍ ശരിയാംവിധം ജോയിന്റ് ചെയ്യാത്തതതിനാല്‍ കോണ്‍ക്രീറ്റിന്റെ ഭാരം താങ്ങാനാവാതെ തകര്‍ന്നതാകാമെന്നാണ് പ്രാഥമികനിഗമനമെന്ന് പദ്ധതിയുടെ ക്വാളിറ്റി എന്‍ജിനിയര്‍ എച്ച്ആര്‍ മല്ലികാര്‍ജുന പറഞ്ഞു.


എന്നാല്‍ ഇവര്‍ ഉപയോഗിച്ചതില്‍ പൈപ്പുകളില്‍ തുരമ്പു പിടിച്ചവയും ധാരാളമുണ്ടെന്നും ആരോപണമുണ്ട്. അപകടം നടന്നയുടന്‍ തന്നെ കമ്പനി അധികൃതര്‍ പത്തുമീറ്ററോളം ഉയരത്തില്‍ അപകടസ്ഥലം ഗ്രീന്‍നെറ്റ് കെട്ടി മറച്ചിരുന്നു. ഹൈദരബാദ് ആസ്ഥാനമായുള്ള മേഘ എന്‍ജിനിയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിനാണ് ഈ റീച്ചിലെ നിര്‍മാണചുമതല. ദേശീയപാത അധികൃതര്‍ എത്താതെ നിര്‍മാണ അവശിഷ്ടങ്ങള്‍ നീക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു നാട്ടുകാര്‍ രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.

ബേക്കല്‍ പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. അടിപ്പാതയാണ് ഇവിടെ നിര്‍മിക്കുന്നത്. ഒരു മാസം കൊണ്ടാണ് ഇതിന്റെ നിര്‍മാണം ഇവിടം വരെയെത്തിയത്. മൂന്നു ഷിഫ്റ്റായി 24 മണിക്കൂറും ജോലി നടക്കുന്ന ഇവിടെ അതിവേഗമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. അപകടത്തോടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരത്തിലും ജനങ്ങളില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Eng­lish sum­ma­ry; Kasaragod Nation­al High­way, an acci­dent occurred due to the col­lapse of the flyover

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.