kasaragod bureau

കാഞ്ഞങ്ങാട്

November 14, 2020, 9:23 am

സി.വി.അനന്തന്‍ മാഷ്‌ കുറ്റിക്കോല്‍ നിര്യാതനായി

Janayugom Online

ജന്മിത്വ നാടുവാഴിത്തതിനെതിരെ കുറ്റിക്കോല്‍ ബേഡകം ദേലംപാടി മേഖലയില്‍ കമ്മ്യൂണിസ്റ്റ്‌ കര്‍ഷക പ്രസ്ഥാനത്തിന്‌ നേതൃത്വം നല്‍കിയ ധീരനായ കമ്മ്യൂണിസ്റ്റ്‌ സി.വി.അനന്തന്‍ മാഷ്‌ (90) നിര്യാതനായി. മുന്നാട്‌ എ. യു പി സ്‌കൂള്‍ അദ്ധ്യാപകനായി പ്രവര്‍ത്തനം തുടങ്ങി ഹെഡ്‌മാസ്റ്ററായി പിരിഞ്ഞു. നീലേശ്വരം രാജാസ്‌ ഹൈസ്‌കൂളിലാണ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌. കാസര്‍കോട്‌ പാര്‍ലിമെന്‍റ്‌ മണ്ഡലത്തില്‍ എ.കെ.ജി.മത്സരിച്ചപ്പോള്‍ പ്രധാന ചുമതലക്കാരാനായിരുന്നുഅന്തന്‍ മാഷ്‌. പാര്‍ട്ടി ഭിന്നിച്ചപ്പോള്‍ സി.പി.ഐഎമ്മിനോടൊപ്പം നിന്നും. 1975 ല്‍ വീണ്ടും സി.പി.ഐ.യില്‍ തിരിച്ചു വന്നു. നിലവില്‍ ചാലിങ്കാല്‍ പാര്‍ട്ടി ബ്രാഞ്ചിലെ അംഗമായിരുന്നു. ഭാര്യ: യശോദ (ജി.എച്ച്‌.എസ്‌ മുന്നാട്‌ റിട്ട: അധ്യാപിക). മക്കള്‍: ഡോ. ശൈലജ (തൃശൂര്‍) , പ്രീത ( അധ്യാപിക ജി.എച്ച്‌.എസ്‌ കൂളിയാട്‌) ശ്രീലത (ചാലിങ്കാല്‍ വനിത സഹകരണ സംഘം സെക്രട്ടറി). മരുമക്കള്‍: ഡോ. ജയരാജന്‍ (പാലക്കാട്‌ മെഡിക്കല്‍ കോളേജ്‌) ദാമോദരന്‍ (റിട്ട.. എ .എസ്‌ . ഐ) ഭാസ്‌കരന്‍ ചാലിങ്കാല്‍( ബ്ലോക്ക്‌ കോണ്‍ഗ്രസ്സ്‌ ജനറല്‍ സെക്രട്ടറി). സഹോദരങ്ങള്‍: പരേതരായ സി.വി കണ്ണന്‍, സി.വി അമ്പു, സി.വി മീനാക്ഷി. സി പി ഐ നേതാക്കളായ മന്ത്രി ഇ ചന്ദ്രശേഖരന്‍, സി പി മുരളി, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി കൃഷ്‌ണന്‍, ബങ്കളം കുഞ്ഞികൃഷ്‌ണന്‍, വി രാജന്‍, സി പി ബാബു, കെ വി കൃഷ്‌ണന്‍, കെ എസ്‌ കുര്യാക്കോസ്‌, അഡ്വ. വി സുരേഷ്‌ ബാബു, സി കെ ബാബുരാജ്‌, ഏ ദാമോദരന്‍, എ തമ്പാന്‍, ഗംഗാധരന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.