Web Desk

ന്യൂഡല്‍ഹി:

April 03, 2020, 8:17 am

അതിർത്തി അടയ്ക്കൽ: ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അതിർത്തി തുറക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ
Janayugom Online

അതിര്‍ത്തികള്‍ അടച്ച കര്‍ണ്ണാടക സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് കാസര്‍കോട് എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, എല്‍ നാഗേശ്വര്‍ റാവു എന്നിവരുള്‍പ്പെട്ട ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക. കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡുകള്‍ കര്‍ണ്ണാടകം അടച്ചതോടെ ചരക്കു നീക്കവും രോഗികള്‍ ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവവും ഉന്നയിച്ചാണ് ഹർജി സുപ്രീം കോടതിൽ സമർപ്പിച്ചിരിക്കുന്നത്. അതിര്‍ത്തികള്‍, പ്രത്യേകിച്ച് തലപ്പാടി, ഉള്‍പ്പെടെയുള്ളവ തുറക്കണമെന്നും ചരക്കു വാഹനങ്ങളുടെയും രോഗികളെ വഹിച്ചു കൊണ്ടുള്ള ആംബുലന്‍സുകളുടെയും നീക്കവും സാധ്യമാക്കാൻ കര്‍ണ്ണാടക സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അഡ്വക്കേറ്റ് ഹാരിസ് ബീരാന്‍ തയ്യാറാക്കിയ ഹര്‍ജി അഡ്വക്കേറ്റ് പല്ലവി പ്രതാപ് മുഖേനയാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. വീഡിയോ കോണ്‍ഫ്രന്‍സിങിലൂടെയാകും കോടതി വാദം കേള്‍ക്കുക. അതേസമയം കർണാടക അതിർത്തി തുറക്കില്ലെന്നും അതിർത്തി തുറന്നാൽ കർണാടകം വലിയ വില കൊടുക്കേണ്ടിവരുമെന്നും ദക്ഷിണ കന്നഡ എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ നളിൻ കുമാർ കട്ടീൽ അഭിപ്രായപ്പെട്ടു. കേരളത്തിലെ രോഗികൾക്ക് ആവശ്യമായ സൗകര്യം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് തന്നെ ഒരുക്കിക്കൊടുക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.അതിനിടെ, കേരളത്തിൽ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവിറക്കി. മുഴുവൻ ആശുപത്രികൾക്കും ഇതുസംബന്ധിച്ച് നിർദ്ദേശം നൽകികഴിഞ്ഞു. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇതെന്നാണ് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസറുടെ വിശദീകരണം.

ENGLISH SUMMARY: Kasar­god bor­der issue; supreme court filled case on today

YOU MAY ALSO LIKE THIS VIDEO