Web Desk

കാസർഗോഡ്

April 02, 2020, 8:31 am

കാസര്‍കോട് അതിര്‍ത്തി തുറന്നു; ഗുരുതര രോഗികൾക്ക് യാത്ര ചെയ്യാം

Janayugom Online

കേരള–കർണാടക അതിര്‍ത്തി തുറന്നു.കാസർഗോഡ് — മംഗലാപുരം അതിർത്തി ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിർത്തിയിൽ ഡോക്ടറെ നിയമിച്ചു.മംഗലാപുരത്തേക്ക് പോകുന്ന രോഗികളെ ഈ ഡോക്ടർക്ക് പരിശോധിക്കാം. രോഗിയുടെ നില അതീവ ഗുരുതരമാണെങ്കിൽ മാത്രമേ കടത്തി വിടുകയുള്ളു.

അതിർത്തി തുറന്നു കൊടുക്കണമെന്ന് ഇന്നലെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അതിർത്തിയിലെ പ്രശ്നത്തിൽ ഹൈക്കോടതി നിർദേശ പ്രകാരം ഇന്നലെ വൈകിട്ട് കേരള, കർണാടക, ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നടത്തിയ ചർച്ച ഫലം കണ്ടില്ല. തുടർന്നാണ് തടസ്സം നീക്കാനുള്ള കോടതി നിർദേശം.

ദേശിയ പാതകൾ കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ട വിഷയമാണെന്നും ഇവയിലൂടെയുള്ള സഞ്ചാര ഉറപ്പാക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും കോടതി ഉത്തരവിൽ പറയുന്നു. പൗരന്റെ മൗലികാവകാശം സംരക്ഷിക്കാൻ എല്ലാ സർക്കാരുക്കൾക്കും ബാധ്യസ്ഥരാണെന്നും കോടതി പറ‍‍ഞ്ഞിരുന്നു.

ENGLISH SUMMARY: Kasar­god bor­der opens

YOU MAY ALSO LIKE THIS VIDEO