കാസര്‍കോട്ടെ കോവിഡ് ബാധിതന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

Web Desk

കാസർഗോഡ്

Posted on March 21, 2020, 6:03 pm

കാസർഗോഡ് കൊറോണ വൈറസ് സ്ഥിരീകരിച്ച എരിയാൽ സ്വദേശിയുടെ ഭാഗിക റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. യാത്രയുടെ പൂർണ വിവരം നൽകാൻ രോഗി ഇതുവരെയും തയ്യാറായിട്ടില്ല. ഈ ഒരു സാഹചര്യത്തിലാണ് രോഗിയുടെ ഭാഗികമായ റൂട്ട് മാപ്പ് അധികൃതർ പുറത്തുവിട്ടത്. മാർച്ച് 11ന് കരിപ്പൂർ വിമാനത്താവളത്തിറങ്ങിയതു മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് 19 വരെയുള്ള വിവരങ്ങളാണ് റൂട്ട് മാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തു വിട്ടത്.

കോവിഡ് ബാധിതൻ മുപ്പതിലധികം സ്ഥലങ്ങളിൽ യാത്ര ചെയ്‌തതായി റൂട്ട് മാപ്പിൽ പറയുന്നു. 11ാം തിയതി രാവിലെ 7.45 ന് ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഇയാൾ, എയർപോർട്ട് ജംഗ്ഷനിലെ സഹീർ റെസിഡെൻസിൽ ഓട്ടോയിലാണ് എത്തിയത്. രോഗിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ അപൂർണ്ണമാണെന്ന് ജില്ലാ ഭരണകൂടം പറയുന്നു. ഇയാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഭരണകൂടം പാറയുന്നു.

 

ENGLISH SUMMARY: Kasar­god coro­na pai­tient root map pub­lished

YOU MAY ALSO LIKE THIS VIDEO