കാസർകോട് ഒരു കോവിഡ് മരണം കൂടി

Web Desk

കാസര്‍കോട്

Posted on August 02, 2020, 11:41 am

സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണുരിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി അസൈനാര്‍ ഹാജിയാണ് മരണപ്പെട്ടത്. 78 വയസ്സായിരുന്നു.

ഒരാഴ്ച മുൻപാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശ്വാസതടസത്തെ തുടര്‍ന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അസൈനാര്‍ ഹാജിയെ പ്രവേശിപ്പിച്ചത്.

അതേസമയം, ആലുവ കീഴ്മാട് സ്വദേശി ചാക്കാലപറമ്പില്‍ ഗോപി സി കെ (70) ഇന്ന് രാവിലെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.    ലോട്ടറി വില്‍പ്പനക്കാരനായ ഇദ്ദേഹത്തിന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2 ആയി.

ENGLISH SUMMARY: kasar­god covid death

YOU MAY ALSO LIKE THIS VIDEO