Web Desk

കാസർകോട്

March 21, 2020, 3:19 pm

കോവിഡ് സ്ഥിരീകരിച്ച കാസർകോട്ടെ സ്വദേശി രക്തദാനം നടത്തിയതായി സൂചന: കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്നും പരാതി

Janayugom Online

ഇന്നലെ മാത്രം കാസർഗോഡ് ജില്ലയിൽ ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ജില്ലയിൽ കടുത്ത ജാഗത്രതാ നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.  കോവിഡ് 19 വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളൊന്നും പാലിക്കാതെ വിദേശത്തു നിന്നെത്തി പൊതുജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ട വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കാൻ അധികൃതർക്ക് സാധിക്കാത്ത അവസ്ഥയാണ്. സംസ്ഥാനത്തെ സ്ഥിതിഗതികൾ വ്യക്തമാക്കിയിട്ടും കാര്യത്തിന്റെ ഗൗരവം ഇയാൾ മനസിലാക്കുന്നില്ലെന്നും ഏതെല്ലാം സ്ഥലങ്ങളിൽ പോയി ആരോടെല്ലാം സമ്പർക്കത്തിലേർപ്പെട്ടു എന്നീ കാര്യങ്ങളും ഇയാൾ വിശദമായി പറയുന്നില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഇയാൾ മംഗളുരുവിൽ പോയി രക്തദാനം നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. കണ്ണൂരിലെത്തിയ ഇയാൾ തളിപ്പറമ്പിൽ മരണ വീട്ടിലും പോയതായാണ് സൂചന. അവിടെ ഇയാളുമായി അടുത്തിടപഴകിയ 20 പേർ നിരീക്ഷണത്തിലാണ്. ഇയാൾ സഹകരിക്കാത്തതിനാൽ കൃത്യമായ റൂട്ട മാപ്പ് തയ്യാറാക്കാൻ കാസർകോട് ജില്ലാഭരണകൂടത്തിന് സാധിച്ചിട്ടില്ല. സർക്കാർ നിർദ്ദശം അനുസരിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാതെ നിരവധി പേരുമായി സമ്പർക്കത്തിലേർപ്പെട്ട ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Eng­lish Sum­ma­ry: kasar­god covid patient reached in kannur

You may also like this video