കാസർഗോഡ് മെഡിക്കൽ കോളജിനായി 273 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ 50 ശതമാനം തസ്തികകളിൽ ഉടൻ നിയമനം നടത്താനും തീരുമാനമായി. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയ വിവരം അറിയിച്ചത്.
300 കിടക്കകളോടെ 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം, ഒപി, ഐപി സേവനങ്ങളോട് കൂടിയ ആശുപത്രി ഉടൻ പ്രവർത്തനക്ഷമമാകും. ഈ തസ്തികകൾ സൃഷ്ടിക്കുന്നതിന് പ്രതിവർഷം 14.61 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 50 ശതമാനം തസ്തികകളിൽ ഉടൻ നിയമനം നടത്താനും ബാക്കി 50 ശതമാനം തസ്തികകളിലേക്ക് ആശുപത്രി സജ്ജമാക്കുന്ന മുറയ്ക്ക് നിയമനം നടത്താനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്.
രാജ്യത്ത് ലോക്ക് ഡൗൺ ആരംഭിച്ചതോടെ കർണാടകം അതിർത്തി അടച്ചു. അതിർത്തിയിൽ ചികിത്സ കിട്ടാതെ പൊലിഞ്ഞത് 10 ജീവനുകളാണ്. വൈദ്യസഹായത്തിനും വിദഗ്ധ ചികിത്സയ്ക്കും കാസർകോട്ടുകാർ പ്രധാനമായും ആശ്രയിക്കുന്നത് മംഗളുരുവിനെയാണ്.
സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗം സ്ഥിരീകരിച്ച ജില്ലയാണ് കാസര്‍കോട് . കേരളത്തില്‍ ആകെ ചികിത്സയിലുള്ള 263 കോവിഡ് രോഗികളില്‍ 131 പേരും കാസര്‍കോട് ജില്ലയിലുള്ളവരാണ്. കേരളത്തിലെ മൊത്തം രോഗികളുടെ എണ്ണത്തിന്റെ പകുതിയോളം വരും ഇത്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി. ആരംഭിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് സര്‍ക്കാര്‍ ഇത്രയും പ്രാധാന്യം നല്‍കുന്നത്.
ENGLISH SUMMARY: Kasargod medical college hospital starts with 273 new posts
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.