19 April 2024, Friday

Related news

September 22, 2023
September 16, 2023
September 13, 2023
September 12, 2023
September 17, 2021
September 9, 2021
September 9, 2021
September 8, 2021
September 8, 2021

കാസർഗോഡ് മരിച്ച അഞ്ച് വയസുകാരിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്

Janayugom Webdesk
September 17, 2021 12:58 pm

കാസർഗോഡ് ചെങ്കള പഞ്ചായത്തിൽ പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം. കുട്ടിയുടെ ആർടിപിസിആർ ഫലവും നെഗറ്റീവാണ്. ഇന്നലെ നടത്തിയ ട്രൂനാറ്റ് പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു.

ആര്‍ടിപിസിആര്‍ പരിശോധന ഫലം രാത്രി വൈകി ലഭിക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്. ആശങ്ക വേണ്ടെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കുട്ടിയുടെ മൃതദേഹം ഇന്നലെ ഖബറടക്കിയിരുന്നു.

ബുധനാഴ്ച വൈകീട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.
തലച്ചോറിൽ പെട്ടന്നുണ്ടായ പനിയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. രണ്ട് ദിവസം മുമ്പ് പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത്.
eng­lish Sum­ma­ry; Kasar­god nipah test of dead child is negative
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.